Wed. Dec 18th, 2024

തിരുവനന്തപുരം:

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജനങ്ങളെ  ബുദ്ധിമുട്ടിക്കുന്ന സമരങ്ങളും പ്രതിഷേധങ്ങളും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കമുണ്ട്. സാധാരണ നിലയ്ക്ക് അതിനെ ആരും ചോദ്യം ചെയ്യില്ല. പക്ഷേ നാം ഇപ്പോള്‍ ജീവിക്കുന്ന സാഹചര്യം എല്ലാവരും മനസിലാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദൈനംദിന ജീവിതത്തിലെ പ്രധാനകാര്യങ്ങള്‍ ഒഴിക്കേണ്ടി വന്ന ഘട്ടത്തിലാണ് നാം ഉള്ളത്. ഈയൊരു സാഹചര്യത്തില്‍ സമരം ചെയ്യുന്നവരുടെ സുരക്ഷിതത്വവും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. പൊലീസുകാര്‍ക്ക് സമരക്കാരുമായി ശാരീരികമായി ഇടപെടേണ്ട സാഹചര്യമുണ്ടാക്കരുതെന്നും  മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. 

 

By Binsha Das

Digital Journalist at Woke Malayalam