Mon. Dec 23rd, 2024
തിരുവനന്തപുരം:

തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് സാമ്പത്തിക പിന്തുണ ആവശ്യമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ആവശ്യപ്പെട്ടു.  തിരിച്ചുവരുന്ന പ്രവാസികളുടെ നൈപുണ്യം ഉപയോഗപ്പെടുത്താനുള്ള സ്കീമുകള്‍ ആവിഷ്കരിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസികളെ തിരികെ നാട്ടില്‍ എത്തിക്കുന്നതിന് ആവശ്യമായ വിമാന ടിക്കറ്റ് അടക്കമുള്ള സാമ്പത്തിക ചെലവ്‌ കേന്ദ്രം വഹിക്കണമെന്നും പിണറായി വിജയന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, തിരിച്ചുവരാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി നോര്‍ക്ക ഏര്‍പ്പെടുത്തിയ പ്രത്യേക വെബ്സെെറ്റില്‍ ഇതുവരെ രണ്ടു ലക്ഷത്തിലധികം പ്രവാസികള്‍ രജിസ്റ്റര്‍ െചയ്തതതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam