Tue. Jul 1st, 2025

ന്യൂഡല്‍ഹി:

രാജ്യത്ത് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത് ഒമ്പതിനായിരത്തി ഒരുന്നൂറ്റി അമ്പത്തി രണ്ട് പേര്‍ക്ക്. പുതുതായി 796 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്താലയം ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.  24 മണിക്കൂറിനിടെ 35 പേര്‍ക്കാണ് വെെറസ് ബാധയേറ്റ് ജീവന്‍ നഷ്ടമായത്. രാജ്യത്താകെ 308 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്.

അതേസമയം, ശുഭ സൂചനയായി  ഒറ്റ ദിവസം കൊണ്ട് 141 പേർ രോഗമുക്തരായതായും ആരോഗ്യ മന്ത്രാലയം  അറിയിച്ചു. ആകെ 857 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. അതേസമയം, ചൈനയില്‍നിന്നുള്ള കോവിഡ്-19 പരിശോധനാകിറ്റുകളുടെ ആദ്യസെറ്റ് ഏപ്രില്‍ 15ന് ഇന്ത്യയിലെത്തും. ഐ.സി.എം.ആര്‍. വക്താവ് രമണ്‍ ആര്‍.ഗംഗാഖേദ്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

By Binsha Das

Digital Journalist at Woke Malayalam