Fri. Apr 19th, 2024
ഡൽഹി:

സുപ്രീംകോടതിയിൽനിന്ന് വിരമിച്ച ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ രാജ്യസഭാപ്രവേശത്തെ വിമർശിച്ച് അദ്ദേഹത്തോടൊപ്പം ജോലിചെയ്ത് വിരമിച്ച ജഡ്ജിമാർ രംഗത്തെത്തി. ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, മദൻ ബി ലോകുർ എന്നിവരാണ് ശരിയല്ലാത്ത കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് പത്രസമ്മേളനത്തിൽ പറഞ്ഞത്. ജസ്റ്റിസ് ഗൊഗോയ് രാജ്യസഭാംഗത്വം സ്വീകരിച്ചത് സാധാരണജനങ്ങൾക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസത്തിന് ഇളക്കംതട്ടിച്ചെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.

By Athira Sreekumar

Digital Journalist at Woke Malayalam