Fri. Apr 19th, 2024

പത്തനംതിട്ട ജില്ലയിലെ അഞ്ച് പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് പേര്‍ക്കും അവരുടെ രണ്ട് ബന്ധുക്കൾക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എയര്‍പോര്‍ട്ടിൽ രോഗപരിശോധനയ്ക്ക് ഇവർ വിധേയരായിരുന്നില്ലെന്നും കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവര്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം എന്ന നിബന്ധനയും ഇവർ പാലിച്ചില്ലെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. ഇന്നലെ ലഡാക്കില്‍ രണ്ട് പേര്‍ക്കും തമിഴ്നാട്ടില്‍ ഒരാള്‍ക്കും രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam