Fri. Apr 19th, 2024
എറണാകുളം:

 
പാലാരിവട്ടം അഴിമതിക്കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞ് മുഖ്യപ്രതി ആകാനുള്ള സാധ്യത തെളിയുന്നു. ഇതിനായി മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതി അന്വേഷണ സംഘം തേടി. ഒരാഴ്ചയ്ക്കുള്ളില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെതിരെ കൃത്യമായ തെളിവുകള്‍ ലഭിച്ചതായാണ് അന്വേഷണ സംഘം പറയുന്നത്. നിലവിലെ സാഹചര്യത്തില്‍ വി കെ ഇബ്രാഹിം കുഞ്ഞ് തന്നെയാണ് കേസിലെ മുഖ്യപ്രതി ആകേണ്ടതും. എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടാകുമെന്നതിനാല്‍ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി തേടിയ ശേഷം മാത്രമേ വി കെ ഇബ്രാഹിം കുഞ്ഞിനെ കേസില്‍ പ്രതിയാക്കുകയുള്ളൂ.

By Binsha Das

Digital Journalist at Woke Malayalam