Sat. Apr 20th, 2024

ദില്ലി:

ഇന്ത്യയുടെ പൗരത്വ നിയമ ഭേദഗതിയിൽ നിർണായക ഇടപെടലുമായി ഐക്യരാഷ്ട്ര സഭ. പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയിൽ നടക്കുന്ന കേസിൽ കക്ഷി ചേരാൻ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷണർ അപേക്ഷ നൽകി. എന്നാൽ, ഐക്യരാഷ്ട്രസഭയുടെ ഈ നീക്കത്തിനെതിരെ കേന്ദ്ര സർക്കാർ രംഗത്ത് വന്നിരിക്കുകയാണ്.  ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണിതെന്നും, സിഎഎ ഭരണഘടനാപരമായി നിലനിൽക്കുന്നതാണെന്ന കാര്യത്തിൽ ഒരു തർക്കവുമില്ലെന്നും വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഇതിലൂടെ, ഇന്ത്യയിലെ പൗരത്വ പ്രതിഷേധവും നിയമ പോരാട്ടങ്ങളും ലോകരാജ്യങ്ങൾക്ക് മുന്നിൽ എത്തി എന്ന് വ്യക്തമായിരിക്കുകയാണ്.

 

By Arya MR