Fri. Mar 29th, 2024

ദക്ഷിണാഫ്രിക്ക:

ഇന്ത്യക്കെതിരെ നടക്കാനിരിക്കുന്ന മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. ഓസീസ് പരമ്പരയില്‍ നിന്ന് വിട്ടുനിന്ന മുന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ് ടീമില്‍ നിരിച്ചെത്തി. ക്വിന്‍റണ്‍ ഡികോക്ക് നയിക്കുന്ന ടീമില്‍ വാന്‍ഡെര്‍ ദസ്സനും തിരിച്ചെത്തി. ഇടംകൈയന്‍ സ്പിന്നര്‍ ജോര്‍ജ് ലിന്‍ഡെയാണ് ടീമിലെ പുതുമുഖം. തബ്രൈസ് ഷംസിക്ക് പകരക്കാരനായാണ് ലിന്‍ഡെ ടീമിലെത്തിയിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ഇരുപത്തിയെട്ടുകാരനായ ലിന്‍ഡെയ്ക്ക് തുണയായത്. ആദ്യ ഏകദിനം മാര്‍ച്ച് 12ന് ധര്‍മശാലയില്‍ വെച്ച് നടക്കും.

By Binsha Das

Digital Journalist at Woke Malayalam