Fri. Mar 29th, 2024
എറണാകുളം:

 
മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന റോട്ടറി ഇന്റര്‍നാഷണലുമായി വിവിധ മേഖലകളില്‍ സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയബാധിതർക്കായി റോട്ടറി ഇന്റർനാഷണൽ നിർമ്മിച്ച 28 വീടുകളുടെ താക്കോൽദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അടുത്തഘട്ടത്തില്‍ നിര്‍മിക്കുന്ന 52 വീടുകളുടെ നിര്‍മ്മാണോദ്ഘാടനവും, റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ടിന്റെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന 10 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഒമ്പതിന പദ്ധതികളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.

By Binsha Das

Digital Journalist at Woke Malayalam