Tue. Apr 23rd, 2024

ന്യൂഡല്‍ഹി:

പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ കരുത്തുകാട്ടാതെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മുമ്പില്‍ പതറി കേരള സർവകലാശാലകൾ. 17 ഇനങ്ങളിൽ മത്സരം നടന്നെങ്കിലും പുരുഷ ഫുട്ബോളിൽ മാത്രമാണ് കേരള സര്‍വകലാശാല കിരീടം ചൂടിയത്.  മറ്റൊരു ഇനത്തിലും കേരളത്തിനു ചാംപ്യൻഷിപ്പില്ല. വോളിബോളടക്കമുള്ള കേരളത്തിന്‍റെ പ്രധാന ഇനങ്ങളിൽ പഞ്ചാബ്, ഹരിയാന സർവകലാശാലകൾ ആധിപത്യം കാട്ടി. അത്‍ലറ്റിക്സിൽ വനിതാ വിഭാഗത്തിൽ മഹാത്മാഗാന്ധി സർവകലാശാലയും വനിതാ ബോക്സിങ്ങിൽ കേരള സർവകലാശാലയും റണ്ണറപ്പായതുമാണ് കേരളത്തിന്‍റെ മറ്റ് നേട്ടങ്ങള്‍. 

By Binsha Das

Digital Journalist at Woke Malayalam