Wed. Apr 24th, 2024

ഇംഗ്ലണ്ട്:

കൊറോണ വൈറസ് ലോകരാജ്യങ്ങളില്‍ പടര്‍ന്നുപിടിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ ശ്രീലങ്കന്‍ പര്യടനത്തില്‍ ഇംഗ്ലണ്ട് താരങ്ങള്‍ എതിര്‍ ടീമിലെ കളിക്കാര്‍ക്ക് ഷെയ്ക്ക് ഹാന്‍ഡ് നല്‍കില്ല. ഇംഗ്രണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍  ജോ റൂട്ടാണ് ഇക്കാര്യം അറിയിച്ചത്. ഹസ്ത ദാനം ചെയ്യുന്നതിന് പകരം പരസ്പരം കൈ മുട്ടിക്കുകയാവും ചെയ്യുകയെന്നും റൂട്ട് പറഞ്ഞു. പരമ്പരയ്ക്ക് കൊറോണ വൈറസ് ഭീഷണിയില്ലെങ്കിലും മുന്‍കരുതലായാണ് ഇങ്ങനെ ചെയ്യുന്നതെന്ന് റൂട്ട് വ്യക്തമാക്കി. നേരത്തെ ഇംഗ്ലണ്ടിന്‍റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ പല താരങ്ങള്‍ക്കും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു. 

By Binsha Das

Digital Journalist at Woke Malayalam