Sat. Apr 20th, 2024
തിരുവനന്തപുരം:

പോലീസ് സേനയുടെ പന്ത്രണ്ടായിരത്തിലധികം വെടിയുണ്ടകൾ കാണാനില്ലെന്ന റിപ്പോർട്ട് തെറ്റാണെന്നും കാണാതായത് 3,609 വെടിയുണ്ടകൾ മാത്രമാണെന്നും ക്രൈംബ്രാഞ്ച് ഇന്നലെ നടത്തിയ പരിശോധനയ്ക്ക് ശേഷം വ്യക്തമാക്കി. റൈഫിളുകളിൽ ഉപയോഗിക്കുന്ന 3600 വെടിയുണ്ടകളും ഇൻസാസ് റൈഫിളുകളിൽ ഉപയോഗിക്കുന്ന ഒൻപത് വെടിയുണ്ടകളുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. കേസിൽ  സിബിഐ അന്വേഷണം വേണ്ടന്നും പോലീസ് മേധാവി ലോക്നാഥ് ബെഹ്റയെ മാറ്റില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

By Arya MR