Tue. Apr 16th, 2024
ദില്ലി:

നിർഭയ കേസിലെ പ്രതിയായ പവൻ ഗുപ്ത സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളി. ജ സ്റ്റിസ് എൻവി രമണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മാർച്ച് മൂന്നിന് കേസിലെ പ്രതികളായ നാല് പേരെയും തൂക്കിലേറ്റാൻ മരണ വാറണ്ട് പുറപ്പെടുവിച്ചിരിക്കെയായിരുന്നു പവന്‍ ഗുപ്ത തിരുത്തൽ ഹർജി നൽകിയത്. കേസിലെ മറ്റ് മൂന്ന് കുറ്റവാളികളുടെയും തിരുത്തൽ ഹർജിയും ദയാഹർജിയും നേരത്തെ തള്ളിയതാണ്. എന്നാൽ പ്രതികളിലൊരാളായ അക്ഷയ് ഠാക്കൂർ രണ്ടാമതും ദയാഹർജി നൽകിയിട്ടുണ്ട്. അതിനാൽ, വധശിക്ഷ നടപ്പാക്കുന്നത് ഇനിയും നീളും. 

 

By Arya MR