Thu. Mar 28th, 2024

എറണാകുളം:

അന്യായമായി പിരിച്ചുവിട്ട മുത്തൂറ്റ് ജീവനക്കാരുടെ സമരം 51-ാം ദിവസത്തിലേക്ക് കടക്കുമ്പോഴും മാനേജ്മെന്‍റ്  നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. നോൺ ബാങ്കിങ് ആൻഡ്‌ പ്രൈവറ്റ്‌ ഫിനാൻസ്‌ എംപ്ലോയീസ്‌ അസോസിയേഷന്‍റെ നേതൃത്വത്തില്‍ ജില്ലയിലെ ഹെഡ്‌ ഓഫീസിനു മുന്നിലാണ് സമരം നടക്കുന്നത്. ജീവനക്കാര്‍ക്ക് പിന്തുണയുമായി ഡിവെെഎഫ് െഎ  ജില്ലാ കമ്മിറ്റി ഐകൃദാര്‍ഢ്യ മാര്‍ച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് എസ്‌ സതീഷ് ഉദ്‌ഘാടനം ചെയ്തു. യൂണിയൻ പ്രവർത്തനത്തെ പൂർണ്ണമായും ഇല്ലാതാക്കാനുള്ള നടപടിയാണ് മുത്തൂറ്റ് മാനേജ്മെന്റ് സ്വീകരിക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബർ 5 ന് 166 ജീവനക്കാർക്കും ഇ മെയിൽ വഴിയാണ് പിരിച്ചുവിട്ട വിവരം അധികൃതർ അറിയിച്ചത്.

By Binsha Das

Digital Journalist at Woke Malayalam