Fri. Apr 26th, 2024
ദില്ലി:

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത്  കാതലില്ലാത്ത ദീര്‍ഘപ്രസംഗം മാത്രമാണെന്ന്  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ തുടങ്ങിയ വെല്ലുവിളികള്‍ മോദി പരാമര്‍ശിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ലോക്സഭയില്‍ സംസാരിക്കുന്നതിനിടെ മഹാത്മാഗാന്ധിക്കു ജയ് വിളിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചു. എന്നാൽ ‘ഭരണഘടനയെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യം കോണ്‍ഗ്രസ് ദിവസേന വിളിക്കണമെന്ന് മോദി മറുപടി നൽകി.

By Athira Sreekumar

Digital Journalist at Woke Malayalam