Tue. Jul 1st, 2025
ദില്ലി:

കൊറോണ വൈറസ് ബാധ രൂക്ഷമായ ചൈനയിലെ വുഹാൻ നഗരത്തിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ നാളെ തിരിച്ചെത്തിക്കും. ഇത് സംബന്ധിച്ച ഇന്ത്യൻ എംബസിയുടെ സന്ദേശം വിദ്യാർത്ഥികൾക്ക് ലഭിച്ചു. നാളെ വൈകുന്നേരം പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് തിരികെ വരാൻ താത്പര്യപ്പെടുന്ന എല്ലാവരെയും എത്തിക്കുമെന്നാണ് സന്ദേശത്തിൽ പറഞ്ഞിരിക്കുന്നത്.

ആദ്യ വിമാനത്തിൽ വുഹാനിലും സമീപത്തുമുള്ള ഇന്ത്യാക്കാരെയാണ് എത്തിക്കുക. പിന്നീട് ഹുബെ പ്രവിശ്യയിലുള്ള വിദ്യാർത്ഥികളെ എത്തിക്കും.

By Athira Sreekumar

Digital Journalist at Woke Malayalam