Mon. Dec 23rd, 2024
തിരുവനന്തപുരം:

ശബരിമലയെ മാലിന്യമുക്തമാക്കുന്ന പുണ്യം പൂങ്കാവനം പദ്ധതി വിപുലീകരിക്കും. കേരളത്തിലെ പ്രധാനപ്പെട്ട 280 ക്ഷേത്രങ്ങളിലും പദ്ധതിയുടെ യൂണിറ്റ് തുടങ്ങും.അടുത്ത മണ്ഡല കാലത്തിന് മുൻപ് ഇടത്താവളങ്ങളായ ക്ഷേത്രങ്ങളിൽ ഉൾപ്പടെ പദ്ധതി തുടങ്ങാനാണ് തീരുമാനം. പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന് ഗുരു സ്വാമിമാരുടെ യോഗവും തുടങ്ങി. തമിഴ്നാട്ടിൽ രണ്ടും കർണാടകയിൽ മൂന്നും യോഗങ്ങളും ബോധവൽക്കരണത്തിന്റെ ഭാഗമായി ചേർന്നു. 2011ൽ തുടങ്ങിയ പുണ്യം പൂങ്കാവനം പദ്ധതി നിലവിലെ അഡ്മിനിസ്ട്രേഷൻ ഐജിയായ പി വിജയന്റെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്.