Wed. Dec 18th, 2024
ബാഗ്ദാദ്:

ഇറാഖ് തലസ്ഥാനമായ ബ​ഗ്ദാ​ദിൽ വീണ്ടും യുഎസ് ആക്രമണം. ആക്രമണത്തിൽ ഇറാന്‍റെ പിന്തുണയുള്ള ഇറാഖിലെപൗ​ര​സേ​നയിലെ ആറു അംഗങ്ങൾ കൊല്ലപ്പെട്ടു.പുലർച്ചെ ഒന്നേകാലോടെ വടക്കൻ ബഗ്ദാദിലെ ടാജി റോഡില്‍ പൗരസേനാംഗങ്ങൾ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെയാണ് ആക്രണമുണ്ടായത്. രണ്ട് കാറുകൾ പൂർണമായി തകർന്നു. നാല് അംഗങ്ങൾക്ക് പരിക്കേറ്റു. പൗ​ര​സേ​നയിലെ മുതിർന്ന കമാൻഡറെ ലക്ഷ്യമിട്ടാണ് അമേരിക്ക സേന ആക്രമണം നടത്തിയതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, വാഹനവ്യൂഹത്തിൽ മുതിർന്ന കമാൻഡർ ഇല്ലായിരുന്നുവെന്ന് പൗ​ര​സേ​നാ വൃത്തങ്ങൾ പ്രതികരിച്ചു.ഇന്നലെ ബ​ഗ്ദാ​ദ് വി​മാ​ന​ത്താ​വ​ള​ത്തിൽ അ​മേ​രി​ക്ക ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തിൽ ഇ​റാ​ന്‍ ഉന്നത സൈ​നി​ക ജ​​ന​​റൽ  ഖാ​സിം സു​ലൈ​മാ​നി കൊല്ലപ്പെട്ട് 24 മണിക്കൂറിനുള്ളിലാണ് രണ്ടാമത്തെ ആക്രമണം.