Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

 
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തെ വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം നടത്തുന്ന സാഹചര്യത്തില്‍,
വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ വേദിയാക്കാന്‍ അനുവദിക്കില്ലെന്ന പ്രസ്താവനയുമായി കേന്ദ്ര മാനവ വിഭവശേഷി വികസനമന്ത്രി രമേശ് പൊഖ്രിയാല്‍.

രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെങ്കിലും കോളേജുകളെയും സര്‍വകലാശാലകളെയും അതില്‍നിന്ന് ഒഴിവാക്കണം. എന്തു വില കൊടുക്കേണ്ടി വന്നാലും നരേന്ദ്ര മോദി സര്‍ക്കാര്‍ രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തെ വിവിധ സര്‍വകലാശാലകളിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

By Binsha Das

Digital Journalist at Woke Malayalam