Wed. Jan 22nd, 2025
ന്യൂഡല്‍ഹി:

ഇന്ത്യന്‍ നായകന്മാരായ വിരാട് കോലിയും, മഹേന്ദ്രസിങ്ങ് ധോനിയും ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ക്യാപ്റ്റന്‍മാരാകും. ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ച ഈ ദശാബ്ദത്തിലെ ടീമുകളെയാണ് ഇന്ത്യന്‍ താരങ്ങള്‍ നയിക്കുന്നത്. വിരാട് കോലിയെ ടെസ്റ്റ് ക്യാപ്റ്റനായും മഹേന്ദ്ര സിങ് ധോനിയെ എകദിന ക്യാപ്റ്റനായാണുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

കഴിഞ്ഞ പത്തുവര്‍ഷത്തെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ടീമുകളെ പ്രഖ്യാപിച്ചത്. ടെസ്റ്റ് ടീമില്‍ ഇന്ത്യയില്‍ നിന്ന് മറ്റാരും സ്ഥാനം പിടിച്ചിട്ടില്ല. അതേസമയം ഏകദിന ടീമില്‍ ധോനിക്ക് പുറമെ രോഹിത് ശര്‍മ, കോലി എന്നിവരും ഇടംപിടിച്ചു. ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സാണ് കോലിയെ കൂടാതെ ഇരു ടീമുകളിലും സ്ഥാനം നേടിയ കളിക്കാരന്‍.

രോഹിത് ശര്‍മ, ഹാഷിം അംല, കോലി, ഡിവില്ലിയേഴ്‌സ്, ഷാകിബ് അല്‍ ഹസന്‍, ജോസ് ബട്‌ലര്‍, റാഷിദ് ഖാന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ട്രെന്റ് ബോള്‍ട്ട്, ലസിത് മലിംഗ എന്നിവരടങ്ങുന്ന ഏകദിന ടീമിനെയാണ് ധോനി നയിക്കുന്നത്.

കോലി ക്യാപ്റ്റനായ ടെസ്റ്റ് ടീമില്‍ അലെസ്റ്റര്‍ കുക്ക്, ഡേവിഡ് വാര്‍ണര്‍, കെയ്ന്‍ വില്യംസണ്‍, സ്റ്റീവ് സ്മിത്ത്, ഡിവില്ലിയേഴ്‌സ്, ബെന്‍ സ്റ്റോക്‌സ്, ഡെയ്ല്‍ സ്‌റ്റെയ്ന്‍, വര്‍ട്ട് ബ്രോഡ്, നഥാന്‍ ലയണ്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരാണുള്ളത്.