Sat. Apr 20th, 2024

ന്യൂഡൽഹി:

ബലാത്സംഗത്തിന്റെ തലസ്ഥാനമായി ഇന്ത്യ മാറിയെന്ന രാഹുലിന്റെ പരാമർശത്തിൽ  മാപ്പ് പറയണമെന്നവശ്യപ്പെട്ട്  വനിതാ ബിജെപി എംപി മാർ രംഗത്തു വന്നു. ഭരണപക്ഷ എംപി മാരുടെ ബഹളത്തെ തുടർന്നു  ഇരുസഭകളും  12 മണിവരെ നിർത്തി വെച്ചു.

ചരിത്രത്തില്‍ ആദ്യമായാണ് ഒരു നേതാവ് ഇന്ത്യന്‍ വനിതകളെ ബലാത്സംഗം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നത്; രാഹുലിനെ ശിക്ഷിക്കണമെന്നും സ്മൃതി ഇറാനി പറഞ്ഞു. ഈ സമയത്തു സഭയില്‍ ഇല്ലാത്ത ഒരംഗത്തിന്റെ പേര് ഉന്നയിക്കരുതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു.

രാജ്യത്ത് സ്ത്രീപീഡനക്കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ്  മോദി സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ട്  ജാര്‍ഖണ്ഡിലെ റാലിയില്‍ രാഹുല്‍ റേപ്പ് ഇന്ത്യ പരാമര്‍ശം നടത്തിയത്. ”മേക്ക് ഇന്‍ ഇന്ത്യ എന്നാണ് മോദി പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ എവിടെ നോക്കിയാലും റേപ്പ് ഇന്‍ ഇന്ത്യയാണ് കാണുന്നതെന്ന്”, രാഹുൽ പറഞ്ഞു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും ഇതിനു സമാനമായ പ്രസ്താവന നടത്തിയിരുന്നു.

പ്രധാനമന്ത്രി മേയ്ക്ക് ഇന്‍ ഇന്ത്യ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരം പരാമര്‍ശം നടത്തുന്നവരെ സഭയിലേക്ക് തിരഞ്ഞെടുക്കാന്‍ പാടില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. എന്നാൽ ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ബലാത്സംഗ കേസുകളില്‍ ശ്രദ്ധ കൊണ്ടു വരാനാണ് രാഹുല്‍ ഈ പരാമര്‍ശം നടത്തിയതെന്ന് ഡിഎംകെ എംപി കനിമൊഴിയും പറഞ്ഞു.