Fri. Mar 29th, 2024
ന്യൂ ഡല്‍ഹി:

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒരുലക്ഷം കോടി രൂപ സമാഹരിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി രണ്ട് സുപ്രധാന പൊതുമേഖല കമ്പനികളായ എയര്‍ ഇന്ത്യയും, ഭാരത് പെട്രോളിയം കോര്‍പ്പറേഷനും വില്‍ക്കാന്‍ തീരുമാനമായെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.

അടുത്ത മാര്‍ച്ച് മാസത്തോടെ ഇവ വില്‍ക്കാനുള്ള നടപടി ക്രമങ്ങള്‍ ഈ വര്‍ഷത്തോടെ പൂര്‍ത്തീകരിക്കുമെന്ന് ഇംഗ്ലീഷ് ദിനപത്രമായ ടൈെസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

വിദേശ നിക്ഷേപ സംഗമങ്ങളില്‍ നിക്ഷേപകര്‍, എയര്‍ ഇന്ത്യയുടെ വില്‍പ്പനയയില്‍ വലിയ താല്‍പ്പര്യം കാണിക്കുന്നുണ്ട്. വ്യവസായ പ്രമുഖര്‍ക്ക് അവരുടെ ബാലന്‍സ് ഷീറ്റ് മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്. പലരും പുതിയ നിക്ഷേപം ആസൂത്രണം ചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ശരിയായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും, അതിനാല്‍ എല്ലാ പ്രതിസന്ധികളും മറികടക്കാന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.