Tue. Apr 23rd, 2024

മാഡ്രിഡ്:

ബാഴ്‌സലോണയുടെ ഇതിഹാസ താരം  ലയണല്‍ മെസ്സി മറ്റൊരു റെക്കോര്‍ഡിനൊപ്പമെത്തി. യുവന്‍റസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് റെക്കോര്‍ഡിനൊപ്പമാണ് മെസ്സിയും പേരുചേര്‍ത്തത്.

ലാ ലീഗയില്‍ മെസ്സിയുടെ 34-ാം ഹാട്രിക് ആണിത്. ഇതോടെ റയല്‍ മാഡ്രിഡില്‍ കളിക്കുമ്പോള്‍ 34 ഹാട്രിക് നേടിയ ക്രിസ്റ്റിയാനോയ്‌ക്കൊപ്പം മെസ്സിയുമെത്തി. മെസ്സിയുടെ ഹാട്രിക്കില്‍ ബാഴ്‌സലോണ 4-0 എന്ന നിലയിലാണ് സെല്‍റ്റ് വിഗോയെ മറികടന്നത്.

ഇതോടെ സ്പാനിഷ് ലാലിഗ ഫുട്ബോള്‍ പോയിന്‍റ് പട്ടികയില്‍ ബാഴ്സലോണ ഒന്നാം സ്ഥാനത്തെത്തി. ഈ മത്സരത്തില്‍ മെസ്സി കരിയറിലെ 52-ാം ഹാട്രിക്കും ഫ്രീകിക്കും ഒരുമിച്ച് നേടി മറ്റൊരു റെക്കോര്‍ഡും കുറിച്ചു.

ഇന്നലെ ബാര്‍സിലോണയുടെ മെെതാനമായ നൂകാംപില്‍ നടന്ന മത്സരത്തില്‍ 23-ാം മിനിറ്റില്‍ പെനാല്‍റ്റിയില്‍ നിന്നാണ് മെസ്സി ആദ്യ ഗോള്‍ നേടിയത്. ആദ്യപകുതിയുടെ ഇഞ്ചുറി ടെെമിലും, രണ്ടാം പകുതിയുടെ തുടക്കത്തിലുമായി രണ്ട് ഫ്രീകിക്ക് ഗോളുകള്‍ താരം സ്വന്തമാക്കിയത്.

മെസ്സിയുടെ ഹാട്രിക്കിനൊപ്പം 85-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്കെറ്റിസിന്‍റെ ഗോള്‍കൂടി വീണ്ടതോടെ ബാര്‍സ വിജയത്തിലേക്ക് കുതിച്ചു.

അതേസമയം, െഎബറിനെ അവരുടെ മെെതാനത്ത് 4-0ന് തോല്‍പ്പിച്ച റയല്‍ മാഡ്രിഡ് ബാഴ്സയ്ക്ക് കടുത്ത വെല്ലുവിളിയാണ്.

 

 

By Binsha Das

Digital Journalist at Woke Malayalam