31 C
Kochi
Friday, September 17, 2021

Daily Archives: 26th July 2019

തിരുവനന്തപുരം: 2000 പൊതു സ്ഥലങ്ങളില്‍ സൗജന്യ വൈഫൈ ലഭ്യമാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് വൈഫൈ ലഭ്യമാക്കുക. ബസ് സ്റ്റാന്‍ഡുകള്‍, ജില്ലാ ഭരണകേന്ദ്രങ്ങള്‍, പഞ്ചായത്തുകള്‍, പാര്‍ക്കുകള്‍, പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവിടങ്ങളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ച വാര്‍ത്ത മുഖ്യമന്ത്രിയുടെ ഫെയ്‌സ് ബുക്കിലൂടെയാണ് പുറത്തു വിട്ടിരിക്കുന്നത്.ദിവസേന ഒരു ജി ബി വരെ ഡാറ്റയാണ് പൊതുജനങ്ങള്‍ക്ക് അവരുടെ മൊബൈലിലും ലാപ്‌ടോപ്പിലും ഉപയോഗിക്കാനാവുക. 10 എംബിപിഎസ്...
റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ് കേസ് ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോണിയേയും ഭാര്യ സാക്ഷിയേയും പ്രതിരോധത്തിലാക്കുന്നു.അമ്രപാലി ഗ്രൂപ്പിനും, റിതി സ്പോര്‍ട്സിനും എതിരെ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ് കേസില്‍ ഇപ്പോള്‍ കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നിരിക്കുന്നത്.പണം വകമാറ്റാനുള്ള തട്ടിപ്പ് കരാറുകളാണ് അമ്രപാലി ഗ്രൂപ്പും റിതി സ്‌പോര്‍ട്‌സും ചേര്‍ന്ന് ഉണ്ടാക്കിയത് എന്ന് സുപ്രീംകോടതി അംഗീകരിച്ച ഫോറന്‍സിക് ഓഡിറ്റര്‍മാരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇങ്ങനെ വകമാറ്റിയ പണം എത്തിയത് ധോണിയുമായും ഭാര്യ സാക്ഷിയുമായും ബന്ധമുള്ള...
ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഉടനുണ്ടാകുമെന്ന് സൂചനകള്‍. വിദേശത്തായിരുന്ന രാഹുല്‍ ഗാന്ധിയും ബംഗളൂരുവിലായിരുന്ന മുതിര്‍ന്ന നേതാക്കളും ഡല്‍ഹിയില്‍ തിരിച്ചെത്തിയിട്ടുണ്ട്.കര്‍ണാടക പ്രതിസന്ധി തീര്‍ന്നതിനാല്‍ ഉടന്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി ചേര്‍ന്നേക്കും. പ്രവര്‍ത്തക സമിതി വിളിച്ച് അധ്യക്ഷനെ തെരഞ്ഞെടുപ്പക്കണമെന്ന ആവശ്യവും ശക്തമാണ്.കോണ്‍ഗ്രസ് അധ്യക്ഷപദം സംബന്ധിച്ച് അഹമ്മദ് പട്ടേലിന്റെ നേതൃത്വത്തില്‍ പല തവണ ചര്‍ച്ച നടത്തിയിട്ടും ഒറ്റ പേരിലേക്ക് ഇതുവരെ എത്തിച്ചേരാനായിട്ടില്ല. നേതാക്കളില്‍ ഒരു വിഭാഗം പ്രിയങ്ക ഗാന്ധിയുടെ പേര് ഉയര്‍ത്തിയെങ്കിലും പ്രിയങ്ക തയ്യാറായില്ല....
കര്‍ണാടക: കര്‍ണാടകയില്‍ വീണ്ടും ബിജെപി അധികാരത്തിലേക്ക്. മുഖ്യമന്ത്രിയായി ബി എസ് യെദ്യൂരപ്പ ഇന്ന് വൈകിട്ട് ആറിന് സത്യപ്രതിജ്ഞ ചെയ്യും.സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അവകാശവാദമുന്നയിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ യെദ്യൂരപ്പ രാവിലെ ഗവര്‍ണര്‍ വാജുഭായ് വാലയെ കണ്ടിരുന്നു. തുടര്‍ന്നാണ് തീരുമാനം അറിയിച്ചത്.കോണ്‍ഗ്രസ് -ദള്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച 3 വിമതരെ സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാര്‍ അയോഗ്യനാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ബിജെപിയുടെ അപ്രതീക്ഷിത നീക്കം. 3 പേരുടെ അയോഗ്യതയെ തുടര്‍ന്ന് 224 അംഗ...
കാര്‍ഗില്‍: കാര്‍ഗില്‍ വിജയദിനത്തിന് ഇന്ന് ഇരുപത് വയസ്സ്. 1999 ജൂലൈ 26 നാണ് നിയന്ത്രണരേഖയില്‍ നുഴഞ്ഞു കയറിയ പാക്കിസ്ഥാന്‍ സൈന്യത്തെ തുരത്തിയോടിച്ച് ഇന്ത്യ വിജയക്കോടി നാട്ടിയിത്. ഓപ്പറേഷന്‍ വിജയ് വിജയകരമായി പൂര്‍ത്തീകരിച്ചുവെന്ന് പ്രധാനമന്ത്രി എ ബി വാജ്‌പേയ് അന്ന് രാജ്യത്തോടുപറഞ്ഞു.കനത്ത മഞ്ഞുവീഴ്ചയുള്ള സെപ്റ്റംബര്‍ മുതല്‍ ജനുവരി വരെയുള്ള കാലത്ത് അതിര്‍ത്തിയിലെ നിയന്ത്രണരേഖയ്ക്ക് ഇരുവശത്തുനിന്നും ഇന്ത്യയുടെയും പാകിസ്ഥാന്റെയും സൈന്യം പിന്‍വാങ്ങാറുണ്ട്.ഇന്ത്യന്‍ സേന പിന്‍വാങ്ങിയ തക്കം നോക്കി 1998 ഒക്ടോബറില്‍ കാര്‍ഗില്‍ മലനിരകളിലേക്ക്...
കൊച്ചി: ക്രമിനല്‍ പശ്ചാത്തലമുള്ളവര്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരായി വേണ്ടെന്ന് ഹൈക്കോടതി. കുട്ടികള്‍ നിരന്തര ചൂഷണത്തിന് ഇരയാക്കുകയും പീഡിപ്പിക്കുന്നതുമായ സംഭവങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് കോടതിയുടെ പുതിയ തീരുമാനം.മാനന്തവാടി നീര്‍വാരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് ആദിവാസി കുട്ടികളെ കൊണ്ടുവരാനുള്ള ജീപ്പ് ഓടിക്കാന്‍ ഹെഡ് മാസ്റ്റര്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് നീര്‍വാരം സ്വദേശിനി ദീപയും ഭര്‍ത്താവ് പ്രവീണും നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ക്രിമിനല്‍ കേസ് ഉണ്ടെന്നതിന്റെ പേരിലാണ് വാഹനം ഓടിക്കാന്‍ അനുവദിക്കാത്തതെന്നും ഹര്‍ജിയില്‍...
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായുളള നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമാക്കി. വിമാനത്താവളത്തിന്റെ മുഴുവന്‍ വിശദാശങ്ങളും ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.സ്വകാര്യവത്കരിക്കാന്‍ പോകുന്ന പത്ത് വിമാനത്താവളങ്ങളുടെ പട്ടികയിലാണ് കരിപ്പൂരിനേയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വകാര്യവത്കരണത്തിന്റെ നാലാംഘട്ടത്തിലാണ് കരിപ്പൂരിന്റെ പേര് ചേര്‍ത്തിരിക്കുന്നത് . ദക്ഷിണേന്ത്യയിലെ തിരുച്ചിറപ്പള്ളി, കോയമ്ബത്തൂര്‍ എന്നീ വിമാനത്താവളങ്ങളും ഈ പട്ടികയിലുണ്ട്.സ്വകാര്യവത്കരണത്തിന് മുന്നോടിയായി കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ആസ്തി,ശേഷി,സര്‍വീസുകള്‍,വരുമാനം എന്നിവയുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്...
മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ അഞ്ചാം ദിവസവും നഷ്ടത്തില്‍. സെന്‍സെക്സ് 30 പോയന്റ് നഷ്ടത്തില്‍ 37800ലും നിഫ്റ്റി 11 പോയന്റ് താഴ്ന്ന് 11240ലുമാണ് വ്യാപാരം ആരംഭിച്ചത്.ബി.എസ്.ഇ.യിലെ 513 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 600 ഓഹരികള്‍ നഷ്ടത്തിലുമാണ്. എല്ലാ വിഭാഗങ്ങളിലെ ഓഹരികളും നഷ്ടത്തിലാണ്. മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും താഴോട്ടോണ്.ഇന്ത്യബുള്‍സ് ഹൗസിങ്, എസ്ബിഐ, വിപ്രോ, യെസ് ബാങ്ക്, ആക്സിസ് ബാങ്ക്, സിപ്ല, റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക്,...
വത്തിക്കാന്‍ സിറ്റി : വത്തിക്കാന്‍ പ്രസ് ഓഫീസിന്റെ വൈസ് ഡയറക്ടറായി ബ്രസീലിയന്‍ വനിത ക്രിസ്റ്റ്യന്‍ മുറെയ്. ഫ്രാന്‍സിസ് മാര്‍പാപ്പയാണ് മുറെയെ നിയമിച്ചത്.57-കാരിയായ മുറെയ് 25 വര്‍ഷത്തിലധികം വത്തിക്കാന്‍ റേഡിയോയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പോപ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിദേശ പര്യടനങ്ങളുടെ തത്സമയ വിവരം നല്‍കിയിരുന്നത് ക്രിസ്റ്റ്യന്‍ മുറെയ് ആയിരുന്നു.ഇംഗ്ലീഷ്-ഇറ്റാലിയന്‍ വംശജനായ മത്തെയോ ബ്രൂണിയെ പ്രസ് ഓഫീസിന്റെ ഡയറക്ടറായി മാര്‍പാപ്പ നിയമിച്ചിരുന്നു.
കര്‍ണ്ണാടക: സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അവകാശവാദമുന്നയിച്ച് കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബി.എസ്.യെഡിയൂരപ്പ ഗവര്‍ണ്ണറുമായി കൂടികാഴ്ച നടത്തുകയാണ്. ഇന്നുതന്നെ സത്യപ്രതിജ്ഞ ചെയ്യുന്നതിന് അനുമതി തേടുമെന്നാണ് സൂചന. കോണ്‍ഗ്രസ് ദള്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച 3 വിമതരെ സ്പീക്കര്‍ കെ.ആര്‍.രമേഷ്‌കുമാര്‍ അയോഗ്യരാക്കിയതിനു പിന്നാലെയാണ് ബിജെപിയുടെ അപ്രതീക്ഷിത നീക്കം.കോണ്‍ഗ്രസിന്റെ 11, ദളിന്റെ 3 വിമതരെ അയോഗ്യരാക്കുകയോ, രാജി സ്വീകരിക്കുകയോ ചെയ്താലേ സമാധാനത്തോടെ ഭരണത്തിലേറാനാകൂഎന്നായിരുന്നു ബിജെപിയുടെ വിലയിരുത്തല്‍. 3 പേരുടെ അയോഗ്യതയെ തുടര്‍ന്ന് 224 അംഗ സഭയില്‍...