Sat. Apr 20th, 2024
തുര്‍ക്കി:

തുര്‍ക്കിയില്‍ അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 6000 പേര്‍ അറസ്റ്റിലായി.പിടിയിലായവരില്‍ സിറിയക്കാരും ഉള്‍പ്പെടുന്നു.

ജൂലൈ 12 മുതല്‍ നടത്തി വന്ന പരിശോധനയില്‍ ഇസ്താന്‍ബൂളില്‍ നിന്ന് 6,122 അനധികൃത താമസക്കാര്‍ പിടിയിലായി. ഇതില്‍ 2,600 പേര്‍ അഫ്ഗാന്‍കാരും, 1000 പേര്‍ സിറിയക്കാരുമാണ്. പിടികൂടിയ സിറിയക്കാരെ അഭയാര്‍ഥി ക്യാംപിലേക്ക് അയച്ചെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പിടിയിലായ സിറിയക്കാരില്‍ ചിലര്‍, സിറിയയില്‍ ഏറ്റുമുട്ടല്‍ അവസാനിച്ച മേഖലകളിലേക്ക് സ്വയം സന്നദ്ധരായി മടങ്ങിപ്പോയെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം അഭയാര്‍ഥികളായി എത്തുന്ന സിറിയക്കാരെ നാടുകടത്തുന്നതിനായാണ് പരിശോധനയെന്ന ആരോപണങ്ങള്‍ തുര്‍ക്കി ആഭ്യന്തരമന്ത്രാലയം നിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *