Fri. Mar 29th, 2024

കമല്‍ഹാസന്‍ – എ.ആര്‍ റഹ്‍മാന്‍ ടീം വീണ്ടും ഒന്നിക്കുന്നു. പത്തൊന്‍പത് വര്‍ഷത്തിന് ശേഷമാണ് ഈ കൂട്ടുകെട്ട്  അഭ്രപാളിയിലേക്ക് വരുന്നത്. 2000ത്തില്‍ പുറത്തിറങ്ങിയ ‘തെന്നാലി’ സിനിമയിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. രാജ്കമല്‍ ഇന്റര്‍നാഷണലും-ലൈക പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന ഇരിക്കിട്രാന്‍ എന്ന സിനിമക്ക് വേണ്ടിയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിന്റെ മറ്റു വിവരങ്ങള്‍ വൈകാതെ തന്നെ അറിയിക്കുമെന്ന് റഹ്‍മാന്‍ ട്വിറ്ററിലൂടെ അറിയിച്ചു.

റഹ്‍മാന്‍റെ ട്വീറ്റിന് കൊണ്ട് കമല്‍ ഹാസനും ട്വിറ്ററിലൂടെ നന്ദി പറ‍ഞ്ഞു . “റഹ്‍മാന്‍റെ പങ്കാളിത്തം കൊണ്ട് ടീമിനെ ശക്തിപ്പെടുത്തിയതിന് നന്ദി. വളരെ ചെറിയ പ്രൊജക്ടുകളേ ശരിയെന്നും നല്ലതെന്നും തോന്നിയിട്ടുള്ളു. തലൈവന്‍ ഇരിക്കിട്രാന്‍ അത്തരത്തിലൊന്നാണ്. നിങ്ങളുടെ സേവനം പ്രൊജക്ടിന് സന്തോഷം പകരുന്നു”; കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.

By Ishika

Leave a Reply

Your email address will not be published. Required fields are marked *