Thu. Apr 18th, 2024
ലിയോണ്‍:

ഫ്രാ​ൻ​സി​ലെ പാ​ർ​ക് ഒളിമ്പിയാക് ലി​യോ​ണൈ​സ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന വനിതാ ലോകകപ്പ് ഫൈനലില്‍ നെതര്‍ലന്‍ഡ്സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കി അമേരിക്ക ചാമ്പ്യന്‍മാരായി. ഇത് നാലാം തവണയാണ് അമേരിക്കൻ വനിതകൾ ലോകകപ്പിൽ മുത്തമിടുന്നത്.

ഗോ​ൾ​ര​ഹി​ത​മാ​യ ആ​ദ്യ​പ​കു​തി​ക്കു​ശേ​ഷം 61-ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ചു ത​ക​ർ​പ്പ​ൻ ഫോ​മി​ലു​ള്ള മേ​ഗ​ൻ റെ​പീ​ന​യാ​ണ് അ​മേ​രി​ക്ക​യ്ക്കു ലീ​ഡ് ന​ൽ​കി​യ​ത്. റെ​പീ​ന​യു​ടെ ടൂ​ർ​ണ​മെ​ന്‍റി​ലെ ആ​റാം ഗോ​ളാ​യി​രു​ന്നു ഇ​ത്. 69-ാം മി​നി​റ്റി​ൽ റോ​സെ ല​വെ​ല്ലെ​യു​ടെ ഗോ​ൾ കൂ​ടി​യാ​യ​തോ​ടെ ഓ​റ​ഞ്ച് പ​ട​യു​ടെ പ​ത​നം പൂ​ർ​ത്തി​യാ​യി.

മത്സരത്തിലടുനീളം പന്തടക്കത്തിലും പാസിംഗിലും മികവു പുലര്‍ത്തിയ അമേരിക്ക ആദ്യ കിരീടം തേടിയെത്തിയ നെതര്‍ലന്‍ഡ്സിനെ നിഷ്പ്രഭരാക്കി.

മത്സരത്തിലാകെ അമേരിക്ക എട്ടു കോര്‍ണറുകള്‍ നേടിയപ്പോള്‍ നെതര്‍ലന്‍ഡ്സിന് രണ്ട് കോര്‍ണറുകള്‍ മാത്രമാണ് ലഭിച്ചത്. 1991, 1999, 2015 ലോകകപ്പുകളിലാണ് അമേരിക്ക ഇതിന് മുമ്പ് കീരിടം നേടിയത്.തു​ട​ർ​ച്ച​യാ​യ ഏ​ഴാം മ​ത്സ​ര​ത്തി​ലാ​ണ് ഹോ​ള​ണ്ട് അ​മേ​രി​ക്ക​യോ​ടു തോ​ൽ​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *