Tue. Apr 23rd, 2024

ലീഡ്സ്:

അവസാന മത്സരവും ജയിച്ചു പോയിന്റ് പട്ടികയിൽ ഒന്നാമതായി രാജകീയമായി തന്നെ ഇന്ത്യ ലോകകപ്പിലെ റൌണ്ട് റോബിൻ ലീഗ് മത്സരങ്ങൾ അവസാനിപ്പിച്ചു. ലീഗിലെ അവസാന മത്സരത്തിൽ ശ്രീലങ്ക ഉയര്‍ത്തിയ 265 റണ്‍ വിജയലക്ഷ്യം മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടമാക്കി 38 പന്തുകള്‍ ബാക്കിനില്‍ക്കേയാണ് ഇന്ത്യ മറികടന്നത്.

ദക്ഷിണ ആഫ്രിക്കക്കെതിരെയുള്ള മത്സരം ആസ്‌ത്രേലിയ തോറ്റതോടെ ഇന്ത്യ ഗ്രൂപ് ചാമ്പ്യന്മാർ ആയി. സെമി ഫൈനലിൽ ന്യൂസീലൻഡ് ആയിരിക്കും ഇന്ത്യയുടെ എതിരാളികൾ. മറ്റൊരു സെമിയിൽ ആസ്‌ത്രേലിയ ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടും.

ഈ ലോകകപ്പിലെ അഞ്ചാം സെഞ്ച്വറി നേടി ബാറ്റിംഗ് വിസ്മയമായി മാറിയ രോഹിത് ശർമ്മയുടെയും, ലോകകപ്പിലെ ആദ്യ സെഞ്ച്വറി കുറിച്ച കെ.എൽ. രാഹുലിന്റെയും ബാറ്റിംഗ് കരുത്തിലാണ് ശ്രീലങ്കയെ ഇന്ത്യ കീഴടക്കിയത്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ലങ്ക നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സാണ് എടുത്തത്. ല​ങ്ക​യു​ടെ തു​ട​ക്കം ത​ക​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ലങ്കയെ കാത്തിരുന്നത് ജസ്പ്രീത് ബുമ്രയുടെ തീപാറുന്ന പന്തുകളായിരുന്നു. ക​രു​ണ​ര​ത്ന (10), പെ​രേ​ര (18), ഫെ​ർ​ണാ​ണ്ടോ (20), മെ​ൻ​ഡി​സ് (3) എ​ന്നി​വ​ർ 12 ഓ​വ​ർ പൂ​ർ​ത്തി​യാ​വും മു​മ്പ് പ​വ​ലി​യ​നി​ലെ​ത്തി.

എ​യ്ഞ്ച​ലോ മാ​ത്യൂ​സി​ന്‍റെ (113) സെ​ഞ്ചു​റി​യു​ടേ​യും തി​രി​മ​ന്നെ​യു​ടെ (53) അ​ർ​ധ സെ​ഞ്ചു​റി​യു​ടേ​യും ബ​ല​ത്തി​ലാ​ണ് ല​ങ്ക മി​ക​ച്ച സ്കോ​ർ സ്വ​ന്ത​മാ​ക്കി​യ​ത്. 12 ഓ​വ​റി​ൽ നാ​ലി​ന് 55 റ​ൺ​സ് എ​ന്ന നി​ല​യി​ൽ ത​ക​ർ​ന്ന ല​ങ്ക​യെ മു​ൻ ക്യാ​പ്റ്റ​ൻ മാ​ത്യൂ​സും തി​രി​മ​ന്ന​യും ചേ​ർ​ന്ന് ക​ര​ക​യ​റ്റു​ക​യാ​യി​രു​ന്നു. ഇ​രു​വ​രു​ടേ​യും കൂ​ട്ടു​കെ​ട്ട് അ​ഞ്ചാം വി​ക്ക​റ്റി​ൽ 124 റ​ൺ​സാ​ണ് കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. ഇന്ത്യക്കായി ബും​മ്ര മൂ​ന്നു വി​ക്ക​റ്റെ​ടു​ത്ത​പ്പോ​ൾ കു​ൽ​ദീ​പ്, ജ​ഡേ​ജ, കു​മാ​ർ, പാ​ണ്ഡ്യ എ​ന്നി​വ​ർ ഓ​രോ​വി​ക്ക​റ്റ് വീ​ഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ഓപ്പണർമാർ തകർപ്പൻ ഫോമിലായിരുന്നു. തു​ട​ക്കം മു​ത​ൽ ക​ത്തി​ക്ക​യ​റി​യ ഇ​ന്ത്യ​ൻ ഓ​പ്പ​ണിം​ഗ് സ​ഖ്യം ല​ങ്ക​യെ നിലം തൊടീച്ചില്ല. മ​ലിം​ഗ​യു​ൾ​പ്പെ​ടെ ല​ങ്ക​ൻ ബൗ​ള​ർ​മാ​രെ ത​ല​ങ്ങും വി​ല​ങ്ങും പ്ര​ഹ​രി​ച്ച രോ​ഹി​ത്-​രാ​ഹു​ൽ സ​ഖ്യം ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ 189 റ​ൺ​സ് ആ​ണ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്.

ത​ന്‍റെ ആ​റാം ലോ​ക​ക​പ്പ് സെ​ഞ്ചു​റി ക​ണ്ടെ​ത്തി​യ രോ​ഹി​ത് ലോ​ക റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കു​ക​യും ചെ​യ്തു. ഒ​രു ലോ​ക​ക​പ്പി​ൽ ഏ​റ്റ​വും അ​ധി​കം സെ​ഞ്ചു​റി​യെ​ന്ന റി​ക്കോ​ർ​ഡാ​ണ് രോ​ഹി​ത് സ്വ​ന്ത​മാ​ക്കി​യ​ത്. സെ​ഞ്ചു​റി പൂ​ർ​ത്തി​യാ​ക്കി​യ​തി​നു പി​ന്നാ​ലെ രോ​ഹി​ത് പു​റ​ത്താ​യി. 94 പ​ന്തി​ൽ 14 ഫോ​റും ര​ണ്ട് സി​ക്സ​റു​ക​ളും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു രോ​ഹി​തി​ന്‍റെ ഇ​ന്നിം​ഗ്സ്.

രോ​ഹി​തി​നു പി​ന്നാ​ലെ രാ​ഹു​ലും ത​ന്‍റെ ക​ന്നി സെ​ഞ്ചു​റി തി​ക​ച്ചു. 118 പ​ന്തി​ൽ 11 ഫോ​റും ഒ​രു സി​ക്സ​റും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ഇ​ന്നിം​ഗ്സ്. രാ​ഹു​ൽ പു​റ​ത്താ​യ ശേ​ഷം ക്രീ​സി​ലെ​ത്തി​യ പ​ന്ത് (4) പെ​ട്ടെ​ന്നു ത​ന്നെ പു​റ​ത്താ​യെ​ങ്കി​ലും ക്യാ​പ്റ്റ​ൻ കോ​ഹ്‌​ലി​യും (34*) ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യും (7*) കൂ​ടു​ത​ൽ പ​രി​ക്കേ​ൽ​ക്കാ​തെ ഇ​ന്ത്യ​യെ വി​ജ​യത്തി​ലെ​ത്തി​ച്ചു.

ലോ​ക​ക​പ്പി​ലെ അ​വ​സാ​ന ലീ​ഗ് പോ​രാ​ട്ട​ത്തി​ൽ ഇ​തി​നോ​ട​കം സെ​മി​യി​ലെ​ത്തി​യ ആസ്‌ത്രേലിയയെ ദക്ഷിണ ആഫ്രിക്ക 10 റ​ൺ​സി​ന് തോൽപ്പിച്ചതോടെ ആസ്‌ത്രേലിയ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നു,

50 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 325 റൺസിന്റെ വിജയലക്ഷ്യമായിരുന്നു ദക്ഷിണ ആഫ്രിക്ക ഉയർത്തിയത്. 100 റ​ൺ​സെ​ടു​ത്ത ഡ്യൂ​പ്ലെ​സി​യു​ടെ പ്ര​ക​ട​ന​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ നി​ര​യ്ക്ക് മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്. 95 റ​ൺ​സ് എ​ടു​ത്ത വാ​ൻ ഡെ​ർ ഡു​സ​ൺ ഡ്യൂ​പ്ലെ​സി​ക്ക് മി​ക​ച്ച പി​ന്തു​ണ​യാ​ണ് ന​ൽ​കി​യ​ത്. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ഡി ​കോ​ക്കി​ന്‍റെ പ്ര​ക​ട​ന​വും 34 റ​ൺ​സ് എ​ടു​ത്ത മാ​ർ​ക്ര​മി​ന്‍റെ പ്ര​ക​ട​ന​വും ആ​ഫ്രി​ക്ക​ൻ സ്കോ​റി​ന് തു​ണ​യാ​യി.

മറുപടി ബാറ്റിംഗിനിറങ്ങിയ ആസ്‌ത്രേലിയ അവസാന ഓ​വ​റി​ൽ 315ന് ​എ​ല്ലാ​വ​രും പുറത്തായി . ആസ്‌ത്രേലിയക്ക് വേണ്ടി 122 റ​ൺ​സ് എടുത്ത ഡേവിഡ് വർണറിന്റെ സെഞ്ച്വറി പ്രകടനം പാഴായി. 69 പ​ന്തി​ൽ 85 റ​ൺ​സ് എ​ടു​ത്ത വിക്കറ്റു കീപ്പർ കാ​രെ മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. മ​റ്റു ബാ​റ്റ്സ്മാ​ൻ​മാ​ർ​ക്കൊ​ന്നും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​നാ​വാ​തെ പോ​യ​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക ഈ ലോകകപ്പിലെ മൂന്നാം ജയം സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *