25 C
Kochi
Sunday, July 25, 2021
Home 2019 June

Monthly Archives: June 2019

എറണാകുളം:  ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായി ബസ്സുകളില്‍ നടത്തുന്ന പരിശോധനയും പിഴ ചുമത്തലും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അന്തസ്സംസ്ഥാന ബസ്സുകള്‍ നടത്തുന്ന സമരത്തില്‍ നിന്ന് ഒരു വിഭാഗം പിന്മാറുന്നു. ചില കമ്പനികള്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചിട്ടുമുണ്ട്.എന്നാല്‍ സമരം പിന്‍വലിക്കുന്നതായി അറിയിപ്പു ലഭിച്ചിട്ടില്ലെന്ന് ഗതാഗതവകുപ്പ് അറിയിച്ചു. അതേസമയം, വാരാന്ത്യത്തില്‍ യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ ബെംഗളൂരുവിലേക്ക് നിലവിലുള്ള 49 സര്‍വീസുകള്‍ക്കു പുറമേ 15 സര്‍വീസുകള്‍ കൂടി നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി. അറിയിച്ചു. എല്ലാ ബസുകള്‍ക്കും ഓണ്‍ലൈന്‍ റിസര്‍വേഷന്‍...
ലണ്ടൻ:  ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം ലണ്ടനില്‍ ഇറക്കി. ലണ്ടനിലെ സ്റ്റാന്‍സ് സ്റ്റഡ് വിമാനത്താവളത്തിലാണ് വിമാനം മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഇറക്കിയത്. ബ്രിട്ടീഷ് സമയം രാവിലെ പത്ത് മണിയോടെയാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണിയുള്ളതായി ബ്രിട്ടീഷ് വ്യോമസേനയ്ക്കു വിവരം ലഭിക്കുന്നത്. ഈ സമയം ബ്രിട്ടണ്‍ കടന്ന് നോര്‍ത്ത് അയര്‍ലന്‍ഡിന് മുകളിലൂടെ സഞ്ചരിക്കുകയായിരുന്നു എയര്‍ ഇന്ത്യ വിമാനം. എ.ഐ. 191 യാത്രവിമാനമാണ് തിരിച്ചിറക്കിയത്. സുരക്ഷാ പരിശോധനയില്‍ ഒന്നും...
തിരുവനന്തപുരം:  ജയില്‍ ചാടിയ വനിതാ തടവുകാരെ പിടികൂടി. അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്ന് തടവു ചാടിയ വര്‍ക്കല സ്വദേശി സന്ധ്യ, കല്ലറ സ്വദേശി ശില്പ എന്നിവരെയാണ് പോലീസ് പിടികൂടിയത്. വ്യാഴാഴ്ച രാത്രി പതിനൊന്നോടെ പാലോട് അടപ്പുപാറയില്‍നിന്നാണ് ഇവര്‍ പിടിയിലായത്. റൂറല്‍ എസ്.പി. അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് വര്‍ക്കല തച്ചോട് അച്യുതന്‍മുക്ക് സജി വിലാസത്തില്‍ സന്ധ്യ (26) യും പാങ്ങോട് കല്ലറ കഞ്ഞിനട വെള്ളയംദേശം തെക്കുംകര പുത്തന്‍വീട്ടില്‍...
കോഴിക്കോട്:  സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ അധ്യാപകര്‍ ഇന്ന് സമരം നടത്തുന്നു. ശമ്പള പരിഷ്‌കരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. രാവിലെ പത്തു മുതല്‍ പതിനൊന്നു വരെ ഒരു മണിക്കൂറാണ് സമരം. അത്യാഹിത സേവനങ്ങള്‍ ഒഴികെയുള്ള എല്ലാ സേവനങ്ങളും നിര്‍ത്തിവെക്കുമെന്ന് കെ.ജി.എം.സി.ടി.എ അറിയിച്ചു. 2016 ല്‍ നടപ്പാക്കേണ്ട ശമ്പള പരിഷ്‌കരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് സൂചനാ സമരം.സംസ്ഥാന വ്യാപകമായി മെഡിക്കല്‍ കോളേജുകളിലെ ഹൗസ് സര്‍ജന്മാരും പി.ജി. വിദ്യാര്‍ത്ഥികളും സീനിയര്‍ റസിഡന്റ്സും കഴിഞ്ഞ ദിവസം...
അഹമ്മദാബാദ്:  പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച അല്‍പേഷ് താക്കൂറിനെ എം.എല്‍.എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കണമെന്ന കോണ്‍ഗ്രസ്സിന്റെ പരാതിയില്‍ വിശദീകരണവുമായി അല്‍പേഷ് താക്കൂര്‍. താന്‍ ഇപ്പോഴും കോണ്‍ഗ്രസ് അംഗം തന്നെയാണെന്നും പാര്‍ട്ടി പദവികളില്‍ നിന്നാണ് ഒഴിഞ്ഞതെന്നും താക്കൂര്‍ പറഞ്ഞു. തന്റെ രാജി തെളിയിക്കുന്ന രേഖകളൊന്നും കോണ്‍ഗ്രസ്സിനു ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും രാജി സ്വീകരിച്ചുവെന്ന് തെളിയിക്കുന്ന രേഖകളും ഹാജരാക്കിയില്ലെന്നും താക്കൂര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.അതുകൊണ്ട് തന്നെ അയോഗ്യനാക്കാന്‍ കഴിയില്ലെന്നും ഗുജറാത്ത് ഹൈക്കോടതിയ്ക്കു നല്‍കിയ സത്യവാങ്മൂലത്തില്‍ താക്കൂര്‍ പറഞ്ഞു....
#ദിനസരികള്‍ 802പഴയ പുസ്തകങ്ങള്‍ക്കിടയില്‍ കൌതുകംകൊണ്ട് വെറുതെ പരതി നോക്കുകയായിരുന്നു ഞാന്‍. പല തവണ വായിച്ചതും ഇനിയും വായിച്ചു തീരാത്തതും ഇനിയൊരിക്കലും വായിക്കാന്‍ സാധ്യതയില്ലാത്തതുമായ പുസ്തകങ്ങളുടെ ശേഖരം. പലതും ദ്രവിച്ചിരിക്കുന്നു. ചിലതിന്റെയൊക്കെ പേജുകള്‍ കീറിയിരിക്കുന്നു. പക്ഷേ കൂടുതല്‍ പുസ്തകങ്ങളും പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്നു. പഴയ കാല പത്രമാസികളുടെ പേജുകളാണ് പൊതിയാന്‍ ഉപയോഗിച്ചിരിക്കുന്നത്. കൂടുതലും ആഴ്ചപ്പതിപ്പുകള്‍. ഒരു പുസ്തകത്തിന്റെ കവറിനു പുറത്ത് കവി അയ്യപ്പന്റെ ജീവിതാനുഭവമുണ്ട്. മരിച്ചവന്റെ കീശയില്‍ നിന്നും പറന്ന അഞ്ചുരൂപ നോട്ടിലേക്ക്...
ന്യൂഡൽഹി:  ജി.എസ്.ടി. നല്‍കുന്ന ബിസിനസുകള്‍ക്ക് ഇനി മുതല്‍ 'റിസ്‌ക് സ്‌കോര്‍' കൂടി നല്കാന്‍ കേന്ദ്ര റവന്യൂ വകുപ്പ് പദ്ധതിയിടുന്നു. ഈ സ്‌കോറിന്റെ അടിസ്ഥാനത്തിലായിരിക്കും ഒരു ബിസിനസ് എത്രമാത്രം കര്‍ശനമായ ഓഡിറ്റിംഗ് നേരിടണമെന്ന് അധികൃതര്‍ തീരുമാനിക്കുക.എപ്പോഴെങ്കിലും നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിലോ വിശ്വാസ്യതയില്ലാത്ത അക്കൗണ്ടന്റുകളെ നിയമിച്ചാലോ നിങ്ങള്‍ക്ക് മോശം സ്‌കോര്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. അതുപോലെ തന്നെ ജി.എസ്.ടി. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ അതും സ്‌കോറിനെ ബാധിക്കും.ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഓഡിറ്റ്...
തിരുവനന്തപുരം:  മണി ചെയിന്‍ തട്ടിപ്പ് തടയാന്‍ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികള്‍ തട്ടിപ്പിന് ഇരയാകുന്നത് തടയാന്‍ വിദ്യാഭ്യാസ വകുപ്പും പൊലീസും ചേര്‍ന്ന് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചോദ്യോത്തരവേളയില്‍ മോന്‍സ് ജോസഫിന്റെ അടിയന്തിര ചോദ്യത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അന്വേഷണം ഊര്‍ജ്ജിതമായി മുന്നോട്ടുകൊണ്ടു പോകുമെന്നും നിയമനിര്‍മ്മാണം നടത്തുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
എറണാകുളം:  തവണ മുടങ്ങിയതിന്റെ പേരില്‍ സ്വകാര്യ ബാങ്കിന്റെ ഭീഷണിയെ തുടര്‍ന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണ് മരിച്ചെന്ന് കുടുംബത്തിന്റെ ആരോപണം. കൊച്ചി ഏലൂരിലാണ് ബാങ്കിന്റെ ജീവനക്കാര്‍ എത്തിയതോടെ പരിസ്ഥിതി പ്രവര്‍ത്തകനായ വടശ്ശേരി ജോസി കുഴഞ്ഞു വീണു മരിച്ചത്.മകന്റെ പേരില്‍ വാങ്ങിയ സ്‌കൂട്ടറിന്റെ തിരിച്ചടവാണ് രണ്ടു തവണ മുടങ്ങിയത്. മകന്‍ തന്നെയായിരുന്നു ഇതിന്റെ സി.സി അടച്ചു കൊണ്ടിരുന്നത്. രണ്ടുമാസത്തെ അടവ് മുടങ്ങിയതോടെയാണ് ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇന്നു...
സാള്‍ട്ട് ആന്‍ഡ് പെപ്പറിന് രണ്ടാംഭാഗമൊരുങ്ങുന്നു. 'ബ്ലാക്ക് കോഫി' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ ബാബുരാജ് എന്നതാണ് പ്രത്യേകത. ലാല്‍, ശ്വേതാ മേനോന്‍, ബാബുരാജ്, മൈഥിലി എന്നിവരെക്കൂടാതെ ഒവിയ, ലെന, രചന നാരായണന്‍കുട്ടി എന്നിവരും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.ചിത്രത്തിന്റെ തിരക്കഥയും ബാബുരാജിന്റേതാണ്. സാള്‍ട്ട് ആന്‍ഡ് പെപ്പറില്‍ 'കുക്ക് ബാബു' എന്ന കഥാപാത്രം അവതരിപ്പിച്ച് ബാബുരാജ് ശ്രദ്ധേയനായിരുന്നു. 'ബ്ലാക്ക് കോഫി'യില്‍ അതേ കഥാപാത്രമായി ബാബുരാജ് അഭിനയിക്കുന്നുമുണ്ട്.ഒരു പ്രേമം ഉണ്ടാക്കിയ കഥ എന്നതാണ് 'ബ്ലാക്ക്...