Mon. Dec 23rd, 2024
ജോധ്പൂർ:

 

രാജസ്ഥാനിലെ ജോധ്പൂരിൽ, ആൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ്സിലെ (എയിംസ്)നഴ്സ് തീകൊളുത്തി ആത്മഹത്യ ചെയ്തതായി ന്യൂസ് ഏജൻസി എ.എൻ.ഐ. റിപ്പോർട്ടു ചെയ്തു. ബിജി എന്ന മലയാളി നഴ്സാണ് ആത്മഹത്യ ചെയ്തത്. ഹോസ്പിറ്റലിലെ ഓപ്പറേഷൻ തീയേറ്ററിനടുത്തുള്ള മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് പോലീസിനു സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. ബിജി കുടുംബപ്രശ്നങ്ങൾ മൂലം മാനസികസമ്മർദ്ദം അനുഭവിച്ചിരുന്നതായി റൂം മേറ്റ് വെളിപ്പെടുത്തി.

കൂടുതൽ വിവരങ്ങൾ അറിയുന്നതേയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *