Mon. Dec 23rd, 2024
തിരുവനന്തപുരം:

 

അട്ടക്കുളങ്ങര ജയിലില്‍ തടവുകാരികള്‍ ജയില്‍ ചാടിയ സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതാ തടവുകാര്‍ ജയില്‍ ചാടുന്നത് ആദ്യ സംഭവമാണ്. തടവുകാര്‍ക്ക് ജയിലില്‍ അമിത സ്വാതന്ത്ര്യം നല്‍കിയെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ജയില്‍ ചാടിയ തടവുകാരികള്‍ക്കായുള്ള പരിശോധന ശക്തമാക്കിയിരിക്കുകയാണ്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് തുടരന്വേഷണം നടത്തും. ജയില്‍ ചാടുന്നതിന് ആരെങ്കിലും സഹായിച്ചോ എന്നതും അന്വേഷിക്കും,’ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ചൊവ്വാഴ്ചയാണ് അട്ടക്കുളങ്ങര ജയിലില്‍ നിന്ന് തടവുകാരികളായ ശില്‍പ മോള്‍, സന്ധ്യ എന്നിവര്‍ ജയില്‍ ചാടിയത്. അടുക്കളത്തോട്ടത്തിലെ മുരിങ്ങ മരത്തില്‍ കയറിയാണ് ഇരുവരും മതില്‍ ചാടി രക്ഷപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *