Fri. Mar 29th, 2024
മുംബൈ:

 

ലൈംഗിക പീഡനക്കേസിൽ ആരോപണവിധേയനായ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഒളിവില്‍ കഴിയുന്ന ബിനോയ് രാജ്യംവിടാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. ബിനോയ് കോടിയേരി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജിയില്‍ വ്യാഴാഴ്ച മുംബൈയിലെ സെഷന്‍സ് കോടതിയുടെ വിധി വരാനിരിക്കെയാണ് പോലീസിന്റെ ഈ നടപടി.

27 ന് ജാമ്യം ലഭിച്ചില്ലെങ്കില്‍ പ്രതി വിദേശത്തേക്ക് കടന്നേക്കുമെന്ന് മുംബൈ പോലീസിനു സൂചന ലഭിച്ചതായാണ് വിവരം. ബീഹാര്‍ സ്വദേശിനിയുടെ പീഡനപരാതിയില്‍ ബിനോയിയെ കസ്റ്റഡിയിലെടുക്കാന്‍ മുംബൈ പോലിസ് കേരളത്തിലെത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *