Fri. Mar 29th, 2024
തിരുവനന്തപുരം:

 

റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു രാജ്യത്തെ ഏതു റേഷന്‍ കടയില്‍ നിന്നും ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാനാകുന്ന കേന്ദ്ര പദ്ധതി കേരളത്തിലും നടപ്പാക്കും. ഇതിനായി കേന്ദ്രത്തിന്റെ ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് ഓഫ് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം (ഐ.എം.പി.ഡി.എസ്.) നടപ്പാക്കാന്‍ സംസ്ഥാനത്ത് ഒരുക്കം തുടങ്ങി. പദ്ധതി ഈ വര്‍ഷം ആരംഭിക്കാനാണു കേന്ദ്ര തീരുമാനം. സംസ്ഥാനത്ത് ഏതു റേഷന്‍ കടയില്‍ നിന്നും ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാനാകുന്ന പോര്‍ട്ടബിലിറ്റി സംവിധാനം ഇപ്പോഴുണ്ട്. ഇതു രാജ്യമാകെ വ്യാപിപ്പിക്കും.

തൊഴില്‍ തേടി ഇതര സംസ്ഥാനങ്ങളിലേക്കു പോകുന്നവരുടെ ഭക്ഷ്യധാന്യങ്ങള്‍ റേഷന്‍ കട ഉടമകള്‍ കൈക്കലാക്കുന്നതു പതിവാണ്. തൊഴില്‍ ചെയ്യുന്ന സംസ്ഥാനത്ത് ഇവര്‍ക്കു റേഷന്‍ ലഭിക്കുന്നുമില്ല. ഈ പ്രശ്‌നത്തിനും പുതിയ സംവിധാനം പരിഹാരമാകും. കേരളം പോലെയുള്ള സംസ്ഥാനങ്ങളില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് റേഷന്‍കടകളില്‍നിന്നു ധാന്യങ്ങള്‍ ലഭിച്ചുതുടങ്ങുന്നതോടെ, റേഷന്‍ കടകളും കൂടുതല്‍ സജീവമാകും.

സംസ്ഥാനാതിര്‍ത്തികളില്‍ 2 സംസ്ഥാനത്തും റേഷന്‍ കാര്‍ഡ് ഉള്ളവരുണ്ട്. ഐ.എം.പി.ഡി.എസ്. നടപ്പായാല്‍ ഒരു റേഷന്‍ കടയില്‍ നിന്നു ധാന്യങ്ങള്‍ വാങ്ങുന്നവര്‍ക്കു രാജ്യത്തെ മറ്റൊരിടത്തു നിന്നും റേഷന്‍ സാധനം ലഭിക്കില്ല. രണ്ടാമത്തെ കാര്‍ഡ് സ്വാഭാവികമായി റദ്ദാകും.

Leave a Reply

Your email address will not be published. Required fields are marked *