Thu. Mar 28th, 2024
ന്യൂഡൽഹി:

 

പാര്‍ലമെന്റില്‍ ജമ്മുകാശ്മീര്‍ സാമ്പത്തിക സംവരണ ബില്ലും ആധാര്‍ ഭേദഗതി ബില്ലും ഇന്ന് അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ജമ്മുകശ്മീര്‍ സാമ്പത്തിക സംവരണബില്‍ അവതരിപ്പിക്കുക. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദിപ്രമേയവും പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ചക്കെടുക്കും.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ ജമ്മുകാശ്മീര്‍ സാമ്പത്തിക സംവരണത്തില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ കേന്ദ്രത്തോടും സംസ്ഥാനത്തോടും ജൂലൈ 10 നകം മറുപടി നല്‍കാന്‍ ജമ്മുകാശ്മീര്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുകായാണ്.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയും പാര്‍ലമെന്റിലെ ഇരുസഭകളിലും ഇന്ന് നടക്കും. ജമ്മുകാശ്മീര്രില്‍ മുന്നോക്ക വിഭാഗക്കാര്‍ക്കിടയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണബില്ലാണ് ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കുക. അമിത് ഷായുടെ ആദ്യബില്‍ അവതരണം കൂടിയാണ് ഇത്.

മൊബൈല്‍ ഫോണ്‍ കണക്ഷനും, ബാങ്ക് അക്കൌണ്ട് ആരഭിക്കുന്നതിനും തിരിച്ചറിയല്‍ രേഖയായി ആധാര്‍ ഉപയോഗിക്കാമെന്നുള്ള ആധാര്‍ ബില്ലും ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. ഇതും കഴിഞ്ഞ സര്‍ക്കാര്‍ ഓര്‍ഡിനന്‍സായി പുറത്തിറക്കിയിരുന്നതാണ്. സ്വകാര്യത ലംഘനത്തിലെ മാനദണ്ഡങ്ങള്‍ മറികടന്നാല്‍ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ചട്ടങ്ങളും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *