Fri. Mar 29th, 2024
സ​താം​പ്ട​ൺ:

ലോകകപ്പിലെ കുഞ്ഞന്മാരായ അഫ്‌ഗാനിസ്ഥാനെതിരെ തോൽവി മുന്നിൽ കണ്ട ഇന്ത്യ ബൗളിംഗ് മികവിലൂടെ അവസാന ഓവറിൽ വിജയം സ്വന്തമാക്കി . 11 റ​ൺ​സി​നാ​ണ് ഇ​ന്ത്യ​യു​ടെ ജ​യം. ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ എ​ട്ടു വി​ക്ക​റ്റി​ന് 224 റ​ൺ​സ് നേ​ടി. ഇ​ന്ത്യ​യെ വി​റ​പ്പി​ച്ച അഫ്‌ഗാന്റെ പോ​രാ​ട്ടം 49.5 ഓ​വ​റി​ൽ 213 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചു. ആ​വേ​ശ​ത്തോ​ടെ പ​ന്തെ​റി​ഞ്ഞ ബോ​ള​ർ​മാ​രാ​ണ് ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ൽ എ​ത്തി​ച്ച​ത്. ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യു​ടെ അ​മ്പ​താം ജ​യ​മാ​ണി​ത്. ഈ ​ജ​യ​ത്തോ​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഇ​ന്ത്യ മൂ​ന്നാം സ്ഥാനത്തേക്ക് ഉ​യ​ർ​ന്നു.

അവസാന ഓവറിലെ ഹാട്രിക്കടക്കം നാലു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് ഇന്ത്യയുടെ വിജയശില്പി. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ബുംറ, ചഹാൽ, പാണ്ഡ്യ എന്നിവരും ഇന്ത്യക്കു വേണ്ടി തിളങ്ങി. 52 റൺസെടുത്ത മുഹമ്മദ് നബി അഫ്ഗാനിസ്ഥാനെ ജയത്തിനരികെ എത്തിച്ചെങ്കിലും അവസാന ഓവറിൽ വീഴുകയായിരുന്നു.

ടോ​സ് നേ​ടി ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഇ​ന്ത്യ​ക്ക് 50 ഓ​വ​റി​ൽ എ​ട്ടി​ന് 224 റ​ൺ​സ് എ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ. ബാ​റ്റിം​ഗ് ദു​ഷ്ക​ര​മാ​യ പി​ച്ചി​ൽ അ​ര്‍​ധ സെ​ഞ്ചു​റി നേ​ടി​യ ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി(63 പ​ന്തി​ൽ 67) കേ​ദാ​ര്‍ ജാ​ദ​വും(68 പ​ന്തി​ൽ 52) മാ​ത്ര​മാ​ണ് പി​ടി​ച്ചു​നി​ന്ന​ത്. അ​ഫ്ഗാ​ൻ സ്പി​ന്ന​ർ​മാ​രാ​ണ് ഇ​ന്ത്യ​യെ വ​രി​ഞ്ഞു​മു​റു​ക്കി​യ​ത്. 34 ഓ​വ​ർ എ​റി​ഞ്ഞ അ​ഫ്ഗാ​ൻ സ്പി​ന്ന​ർ​മാ​ർ വെ​റും 129 റ​ൺ​സ് മാ​ത്ര​മാ​ണ് വി​ട്ടു​കൊ​ടു​ത്ത​ത്.

ക​രു​ത​ലോ​ടെ​യാ​ണ് അഫ്‌ഗാനിസ്ഥാൻ മ​റു​പ​ടി ബാ​റ്റിം​ഗ് തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ ഏ​ഴാം ഓ​വ​റി​ൽ ഹ​സ്ര​ത്തു​ള്ള സ​സാ​യി​യെ(10) പു​റ​ത്താ​ക്കി മു​ഹ​മ്മ​ദ് ഷ​മി​യാ​ണ് ആ​ദ്യ വി​ക്ക​റ്റ് നേ​ടി. പി​ന്നീ​ട് വി​ക്ക​റ്റ് പോ​കാ​തെ അ​ഫ്ഗാ​ൻ ഇ​ന്നിം​ഗ്സ് കെ​ട്ടി​പ​ടു​ക്കാ​ൻ തു​ട​ങ്ങി. ഒ​രു​ഘ​ട്ട​ത്തി​ൽ ര​ണ്ടി​ന് 106 എ​ന്ന ശ​ക്ത​മാ​യി നി​ല​യി​ലാ​യി​രു​ന്നു അ​ഫ്ഗാ​ൻ. എ​ന്നാ​ൽ 29 ഓ​വ​റി​ൽ എ​റി​ഞ്ഞ ജ​സ്പ്രീ​ത് ബും​റ ഇ​ന്ത്യ​ക്ക് പ്ര​തീ​ക്ഷ​യ്ക്ക് വ​ക ന​ൽ​കി. ആ ​ഓ​വ​റി​ൽ റ​ഹ്മ​ത് ഷാ(36), ​ഹ​ഷ്മ​ത്തു​ള്ള ഷ​ഹി​ദി(21) എ​ന്നി​വ​രെ പു​റ​ത്താ​ക്കി ഇ​ന്ത്യ​ക്ക് ബ്രേ​ക്ക് ത്രൂ ​സ​മ്മാ​നി​ച്ചു. പി​ന്നാ​ലെ എ​ത്തി​യ അ​ഷ്ഗ​ർ അ​ഫ്ഗാ​നെ പു​റ​ത്താ​ക്കി യു​സ്‌​വേ​ന്ദ്ര ചാ​ഹ​ൽ വീ​ണ്ടും പ്ര​തീ​ക്ഷ ന​ൽ​കി. 19 പ​ന്തി​ൽ എ​ട്ടു റ​ൺ​സു​മാ​യി​രു​ന്നു സ​മ്പാ​ദ്യം. ക്രീസിൽ മു​ഹ​മ്മ​ദ് ന​ബി എ​ത്തി​യ​തോ​ടെ ക​ളി മാ​റി​മ​റി​ഞ്ഞു. വി​ക്ക​റ്റ് വീ​ഴ്ത്തി ജ​യി​ക്കാ​മെ​ന്ന ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷ​ക​ളെ ത​ച്ചു​ത​ട​ച്ച് ന​ബി ത​ക​ർ​ത്ത​ടി​ച്ച​തോ​ടെ ഇന്ത്യ പരാജയം മണത്തു.

ഒ​ടു​വി​ൽ ന​ബി​യെ ലോം​ഗ് ഓ​ണി​ൽ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​ടെ കൈ​ക​ളി​ലെ​ത്തി​ച്ച് ഷ​മി ഇ​ന്ത്യ കാ​ത്തി​രു​ന്ന വി​ക്ക​റ്റ് സ​മ്മാ​നി​ച്ചു. 55 പ​ന്തി​ൽ നാ​ലു ബൗ​ണ്ട​റി​യും ഒ​രു സി​ക്സും സ​ഹി​തം 52 റ​ൺ​സെ​ടു​ത്ത ന​ബി മി​ക​ച്ച പോ​രാ​ട്ടം ന​ട​ത്തി​യാ​ണ് ക​ളം​വി​ട്ട​ത്. ഇ​ന്ത്യ​ക്ക് വേ​ണ്ടി ഷ​മി ഹാ​ട്രി​ക് അ​ട​ക്കം നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി. ബും​റ, ചാ​ഹ​ൽ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *