Sat. Jun 7th, 2025
ന്യൂഡൽഹി:

 

ഷവോമിയുടെ സ്മാര്‍ട്ട് എല്‍.ഇ.ഡി. ബള്‍ബ് ഇന്ത്യന്‍ വിപണിയിലെത്തി. ആമസോണ്‍ അലക്സ, ഗൂഗിള്‍ അസിസ്റ്റ് എന്നിവ ബള്‍ബിലുണ്ടാകും. എം.ഐ. ഹോം ആപ്പ് ഉപയോഗിച്ച് ബള്‍ബ് നിയന്ത്രിക്കാം. ഒട്ടേറെ നിറങ്ങളില്‍ പ്രകാശിക്കാന്‍ ഇതിന് കഴിയും. കൂടാതെ 11 വര്‍ഷത്തെ ആയുസ് ബള്‍ബിന് ഉണ്ടാകുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഫ്ലിപ് കാര്‍ട്ട്, ആമസോണ്‍ എന്നീ ഷോപ്പിംഗ് സൈറ്റുകളിലൂടെയും എം.ഐ. ഔദ്യോഗിക സൈറ്റിലൂടെയും ബള്‍ബ് വാങ്ങാം. 1299 രൂപയാണ് സ്മാര്‍ട്ട് ബള്‍ബിന്റെ വില. ഇതില്‍ 300 രൂപ ഷവോമി ക്രൗഡ് ഫണ്ടിലേക്ക് നീക്കും.

Leave a Reply

Your email address will not be published. Required fields are marked *