25 C
Kochi
Friday, September 17, 2021

Daily Archives: 10th June 2019

കൊല്ലം:  സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവില്‍ വന്നു. ദേശീയ ട്രോളിങ് നയത്തിന്റെ ഭാഗമായി ഇക്കുറി 52 ദിവസമാണ് നിരോധനം. ദേശീയ ട്രോളിങ് നയമനുസരിച്ച് 61 ദിവസമാണ് ട്രോളിംഗ് നിരോധനം നടപ്പാക്കേണ്ടത്. ഈ നയം ഘട്ടംഘട്ടമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് 47 ദിവസമായിരുന്ന ട്രോളിംഗ് നിരോധനം ഇക്കുറി 52 ദിവസമായി ഉയര്‍ത്തിയത്.ഓഖി ചുഴലിക്കാറ്റും അടിക്കടി കടല്‍ പ്രക്ഷുബ്ധമാവുന്നതും മൂലം നിരവധി തൊഴില്‍ദിനങ്ങള്‍ ഇതിനോടകം നഷ്ടപ്പെട്ടതിനാല്‍ ഇക്കുറി ട്രോളിംഗ് കാലത്ത് ദുരിതം ഏറുമെന്ന്...
ലൿനൌ:  സ്ത്രീ പീഡനങ്ങള്‍ക്ക് വ്യത്യസ്ത നിര്‍വചനം നല്‍കിയ മന്ത്രി വിവാദത്തില്‍. മന്ത്രി ഉപേന്ദ്ര തിവാരിയാണ് വിവാദ പരാമര്‍ശം നടത്തിയത്. ഓരോ മാനഭംഗത്തിനും അതിന്റേതായ സ്വഭാവമുണ്ട്, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയാണ് മാനഭംഗത്തിനിരയാകുന്നതെങ്കില്‍ അതിനെ പീഡനമെന്നു പറയാം. എന്നാല്‍ 30-35 വയസ് പ്രായമുള്ള വിവാഹിതയായ സ്ത്രീയാണ് മാനഭംഗത്തിനിരയാകുന്നതെങ്കില്‍ സംഭവം വ്യത്യസ്തമാണ്. രണ്ടു വ്യക്തികള്‍ പരസ്പര ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് മാനഭംഗപ്പെടുത്തിയെന്ന് ആരോപിക്കുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന സംഭവത്തില്‍നിന്നും ഈ വിഷയം വ്യത്യസ്തമാണെന്നും...
ന്യൂഡൽഹി:ജെറ്റ് എയര്‍വേയ്‌സ് ഉള്‍പ്പെടെ വിവിധ വിമാനക്കമ്പനികള്‍ സര്‍വീസ് നിര്‍ത്തിയതു മൂലമുണ്ടായ ഗള്‍ഫ് യാത്രാ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ പുതിയ നീക്കവുമായി ഇന്ത്യന്‍ വ്യോമയാനമന്ത്രാലയം രംഗത്തു വന്നു. ഒഴിവു വന്ന സീറ്റുകള്‍ മറ്റു സ്വകാര്യ കമ്പനികള്‍ക്ക് മാറ്റിനല്‍കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. അതേസമയം എയര്‍ഇന്ത്യക്ക് അനുവദിച്ച അധികസീറ്റുകള്‍ ഇതുവരെ പ്രാവര്‍ത്തികമാകാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നു.ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, ഗോ എയര്‍, വിസ്താര എന്നീ കമ്പനികളാണ് മന്ത്രാലയത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ദുബായ്, ദോഹ, ധാക്ക,...
#ദിനസരികള്‍ 784മോഷണം മോഷണം മാത്രമാണ്. എന്തൊക്കെ ന്യായങ്ങളുടെ പരിവേഷങ്ങള്‍ നാം അണിയിച്ചുകൊടുത്താലും അതിനപ്പുറത്തേക്കുള്ള ഒരാനുകൂല്യവും മോഷണത്തിന് ലഭിക്കുന്ന സാഹചര്യമുണ്ടാകരുത്.അന്യന്റെ വസ്തുവകകള്‍ മോഷ്ടിച്ചാല്‍ വളരെ കര്‍ശനമായിത്തന്നെ പിടികൂടി ശിക്ഷ നല്കുന്ന നിയമവ്യവസ്ഥ നമ്മുടെ രാജ്യത്തുണ്ട്. എന്നാല്‍ കലയിലേയും സാഹിത്യത്തിലേയും മോഷണങ്ങളെ പിടികൂടാനും ശിക്ഷിക്കാനും അത്രതന്നെ ജാഗ്രതയോടെയുള്ള കരുതലുകള്‍ നമ്മള്‍ സൂക്ഷിക്കുന്നില്ല.അതുകൊണ്ടുതന്നെയാകണം, കലാസാഹിത്യമേഖലകളിലെ മോഷണത്തിന് ഒട്ടും കുറവില്ലാതെ തുടര്‍ന്നു പോകുന്നത്. ഉദാഹരണങ്ങള്‍ നിരവധിയുണ്ട്.തന്റെ ബ്ലോഗെഴുത്തുകള്‍ മോഷ്ടിച്ചെടുത്ത് സ്വന്തം പേരില്‍ പുസ്തകമാക്കിയ കാരൂര്‍...
മുംബൈ : പ്രശസ്ത കന്നട എഴുത്തുകാരനും, ചലച്ചിത്രകാരനും ജ്ഞാനപീഠജേതാവുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു. 81 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു. ബംഗലൂരുവിലെ വീട്ടിൽ രാവിലെ ആറരയോടെയായിരുന്നു അന്ത്യം.ഇന്ത്യയിലെ നാടകപ്രവർത്തകരിൽ ഏറ്റവും ശ്രദ്ധേയനാണ് ഇദ്ദേഹം. ഹയവദന, യയാതി, തുഗ്ലക്, നാഗമണ്ഡല എന്നിവയാണു പ്രധാന നാടകങ്ങൾ. വം​ശ​വൃ​ക്ഷ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ദ്ദേ​ഹം സം​വി​ധാ​യ​ക​നു​മാ​യി. ഹി​ന്ദി സി​നി​മ​ക​ളി​ലും ടി​വി പ​ര​മ്പ​ര​ക​ളി​ലും അ​ഭി​ന​യി​ച്ചി​രു​ന്നു.കൊങ്കിണി സംസാരിക്കുന്ന ബ്രാഹ്‌മണ കുടുംബത്തിൽ 1938 മേ​യ് 19ന് ​മ​ഹാ​രാ​ഷ്ട്ര​യി​ലെ...