വായന സമയം: 1 minute
ന്യൂഡൽഹി:

ജെറ്റ് എയര്‍വേയ്‌സ് ഉള്‍പ്പെടെ വിവിധ വിമാനക്കമ്പനികള്‍ സര്‍വീസ് നിര്‍ത്തിയതു മൂലമുണ്ടായ ഗള്‍ഫ് യാത്രാ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ പുതിയ നീക്കവുമായി ഇന്ത്യന്‍ വ്യോമയാനമന്ത്രാലയം രംഗത്തു വന്നു. ഒഴിവു വന്ന സീറ്റുകള്‍ മറ്റു സ്വകാര്യ കമ്പനികള്‍ക്ക് മാറ്റിനല്‍കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. അതേസമയം എയര്‍ഇന്ത്യക്ക് അനുവദിച്ച അധികസീറ്റുകള്‍ ഇതുവരെ പ്രാവര്‍ത്തികമാകാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നു.

ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, ഗോ എയര്‍, വിസ്താര എന്നീ കമ്പനികളാണ് മന്ത്രാലയത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ദുബായ്, ദോഹ, ധാക്ക, സിംഗപ്പൂര്‍, ബേങ്കോക്ക് തുടങ്ങി ലാഭകരവും, കുറഞ്ഞ ദൂരമുള്ളതുമായ റൂട്ടുകളില്‍ കൂടുതല്‍ സീറ്റുകളും സൗകര്യങ്ങളും അനുവദിക്കണമെന്നാണ് ഈ കമ്പനികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

avatar
  Subscribe  
Notify of