Thu. Apr 25th, 2024
എറണാകുളം:

 

സംസ്ഥാനത്തെ ഉപഭോക്തൃ സേവന കേന്ദ്രങ്ങളില്‍ 30 ശതമാനം അടച്ചു പൂട്ടാന്‍ ബി.എസ്.എൻ.എല്‍. തീരുമാനിച്ചു. വരുമാനം കുറഞ്ഞ സേവന കേന്ദ്രങ്ങളാണ് ഇത്തരത്തില്‍ അടച്ചു പൂട്ടുന്നത്. ബാക്കിയുളള സേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം വെട്ടിച്ചുരുക്കാനും കമ്പനി തീരുമാനിച്ചു. നേരത്തെ സേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെയായിരുന്നു, എന്നാല്‍, ഇനി മുതല്‍ ഇതു രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ആറു വരെയായി ചുരുക്കും. ജീവനക്കാരുടെ കുറവാണ് ഇത്തരത്തിലൊരു നടപടിക്ക് കാരണമെന്നാണ് ബി.എസ്.എൻ.എല്‍. പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *