Tue. Apr 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് 52 ദിവസത്തേക്ക് ട്രോളിങ് നിരോധനം ഏർപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. ജൂൺ 5 മുതൽ ജൂലൈ 31 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. സർക്കാർ വിളിച്ചുചേർത്ത മത്സ്യത്തൊഴിലാളികളുടെ യോഗത്തിലാണ് ട്രോളിങ് നിരോധനം ഏർപ്പെടുത്താനുള്ള തീരുമാനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചത്.

ട്രോളിങ് നിരോധനം തുടങ്ങുന്നതിനു മുൻപു തന്നെ അന്യസംസ്ഥാനത്തുനിന്നുള്ള ബോട്ടുകൾ തിരിച്ചുപോയെന്ന് ഉറപ്പുവരുത്തും. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺ‌ട്രോൾ റൂം തുറക്കും. മത്സ്യത്തൊഴിലാളികളുടെ ഇടയിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ എൺപതോളം യുവാക്കൾ ട്രോളിങ് നിരോധനവേളയിൽ കടൽ സുരക്ഷാസേനാംഗങ്ങളായി പ്രവർത്തിക്കും. ഇവർക്കൊപ്പം തന്നെ എല്ലാ തീരദേശ ജില്ലയിലും ഫിഷറീസിന്റേയും മറൈൻ എൻഫോഴ്സ്മെന്റിന്റേയും നേതൃത്വത്തിൽ 20 ബോട്ടുകൾ പട്രോളിങ്ങിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി സജ്ജമാക്കുകയും ചെയ്യും. ട്രോളിങ് സമയത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനം നടത്താവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *