വായന സമയം: 1 minute
ഗ്യാംഗ്‌ടോക്:

സിക്കിമിലെ 32 നിയമസഭാമണ്ഡലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ പ്രതിപക്ഷപാർട്ടിയായ സിക്കിം ക്രാന്തികാരി മോർച്ച 5 സീറ്റിൽ വിജയം നേടി. 4 സീറ്റുകളിൽ മുന്നിട്ടു നിൽക്കുന്നു.

സിക്കിമിലെ ഒരേയൊരു ലോക്സഭാസീറ്റിലും സിക്കിം ക്രാന്തികാരി മോർച്ച തന്നെയാണു മുന്നിൽ.

ഭരണത്തിലിരിക്കുന്ന സിക്കിം ഡെമോക്രാറ്റിക് ഫ്രന്റ് (എസ്. ഡി.എഫ്.) 4 നിയമസഭാസീറ്റിൽ മുന്നിൽ നിൽക്കുന്നു. 2014 ലെ തിരഞ്ഞെടുപ്പിൽ എസ്.ഡി.എഫ്. 23 സീറ്റിൽ വിജയം നേടിയിരുന്നു.

സിക്കിമിൽ നിയമസഭയിലേക്കും ലോക്സഭയിലേക്കുമുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 11 നാണു നടന്നത്.

1994 മുതൽ പവൻ കുമാർ ചാമ്‌ലിംഗ് ആണ് സിക്കിമിലെ മുഖ്യമന്ത്രി. രാജ്യത്തെ ഒരു സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സമയം മുഖ്യമന്ത്രി ആയിട്ടുള്ളത് അദ്ദേഹമാണ്.

Leave a Reply

avatar
  Subscribe  
Notify of