വായന സമയം: < 1 minute

തിരുവനന്തപുരം :

സം​സ്ഥാ​ന​ത്ത് എ​ൽ​.ഡി​.എ​ഫ് മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ അവകാശപ്പെട്ടു. ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തു​വ​ന്ന എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു പിണറായി.കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് ത​രം​ഗ​മെ​ന്നാ​യി​രു​ന്നു എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും.

23 വരെ കാത്തിരിക്കാമെന്നും എക്‌സിറ്റ് പോളുകൾ നേരത്തേയും ഉണ്ടായിട്ടുണ്ടെന്നും പലതും പാളിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ​ബ​രി​മ​ല വി​ഷ​യം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​തി​ഫ​ലി​ച്ചി​ല്ലെ​ന്നും മുഖ്യമന്ത്രി പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യി​ല്‍ സം​ഭ​വി​ക്കാ​ന്‍ പാ​ടി​ല്ലാ​ത്ത​ത് സം​ഭ​വി​പ്പി​ച്ച​ത് ആ​രാ​ണെ​ന്ന് എ​ല്ലാ​വ​ര്‍​ക്കും അ​റി​യാം. ശ​ബ​രി​മ​ല​യെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

എക്സിറ്റ് പോൾ ഫലങ്ങൾക്ക് യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പല ഇലക്ഷനും സി.പി.എം തോറ്റിട്ടുണ്ട്, എന്നാല്‍ തോറ്റാൽ കരഞ്ഞിരിക്കുന്നവരല്ല ഇടതുപക്ഷമെന്ന് കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.

അതിനിടെ ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ഒരു ഘടകമാകുമെന്ന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദേൻ പറഞ്ഞു. എക്‌സിറ്റ് പോൾ ഫലങ്ങൾ മാറിമറിഞ്ഞേക്കാമെന്നും കടകംപള്ളി പ്രതികരിച്ചു. എക്‌സിറ്റ് പോൾ പ്രവചനം തള്ളിക്കളയുന്നു എന്ന് തിരുവനന്തപുരം എൽ.ഡി.എഫ് സ്ഥാനാർത്ഥി, സി.ദിവാകരനും പ്രതികരിച്ചു.

ബി.ജെ.പി ക്ക് അനുകൂലമായ എക്‌സിറ്റ് പോളുകളെ തള്ളി ശശി തരൂർ തരൂർ എം.പി യും ട്വീറ്റ് ചെയ്തു. ‘എല്ലാ എക്‌സിറ്റ് പോൾ ഫലങ്ങളും തെറ്റാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഓസ്‌ട്രേലിയയിൽ കഴിഞ്ഞ ആഴ്ച 56 എക്‌സിറ്റ് പോൾ ഫലങ്ങളാണ് തെറ്റാണെന്ന് തെളിഞ്ഞത്. ഇന്ത്യയിലെ വോട്ടർമാർ ആർക്കാണ് വോട്ട് ചെയ്തതെന്ന് വെളിപ്പെടുത്താറില്ല. ആർക്കാണ് വോട്ട് ചെയ്തതെന്ന് ചോദിക്കുന്നവർ സർക്കാർ ഉദ്യോഗസ്ഥരോ സർക്കാർ പ്രതിനിധികളോ ആയിരിക്കാമെന്ന് ഭയപ്പെടുന്നവരാണവർ. 23ാം തീയ്യതി യഥാർത്ഥ റിസൾട്ട് വരാനായി കാത്തിരിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

Leave a Reply

avatar
  Subscribe  
Notify of