വായന സമയം: 1 minute
വാഷിംഗ്‌ടൺ:

ഇ​​​റാ​​​നു​​​മാ​​​യി സം​​​ഘ​​​ർ​​​ഷ​​​സാ​​​ധ്യ​​​ത വ​​​ർ​​​ധി​​​ച്ചി​​​രി​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പേ​​​ർ​​​ഷ്യ​​​ൻ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​നു മു​​​ക​​​ളി​​​ലൂ​​​ടെ പ​​​റ​​​ക്കു​​​ന്ന യാ​​​ത്രാ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു അമേരിക്ക മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി. യാ​​​ത്രാ​​​വി​​​മാ​​​ന​​​മാ​​​ണെ​​​ന്നു തി​​​രി​​​ച്ച​​​റി​​​യാ​​​തെ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടേ​​​ക്കാം. ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ന്ന ജാ​​​മിം​​​ഗി​​​നും വി​​​ധേ​​​യ​​​മാ​​​യേ​​​ക്കാ​​​മെ​​​ന്ന് ഫെ​​​ഡ​​​റ​​​ൽ ഏ​​​വി​​​യേ​​​ഷ​​​ൻ അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പി​​​നെ ഉ​​​ദ്ധ​​​രി​​​ച്ചു യു​​​.എ​​​സ് ന​​​യ​​​ത​​​ന്ത്ര​​​വൃ​​​ത്ത​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി.

ഇ​​​റാ​​​ന്‍റെ പി​​​ന്തു​​​ണ​​​യു​​​ള്ള ഭീ​​​ക​​​ര​​​ർ ഇ​​​റാ​​​ക്കി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​ക്ക​​​ടു​​​ത്തേ​​​ക്കു മി​​​സൈ​​​ലു​​​ക​​​ൾ നീ​​​ക്കുന്ന​​​താ​​​യി യു.​​​എ​​​സ് സ്റ്റേ​​​റ് സെ​​​ക്ര​​​ട്ട​​​റി മൈ​​​ക് പോം​​​പി​​​യോ പ​​​റ​​​ഞ്ഞ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഈ ​​​മു​​​ന്ന​​​റി​​​യി​​​പ്പ്.

ഏറ്റുമുട്ടാനാണ് തീരുമാനമെങ്കില്‍ അത് ഇറാന്റെ ഔദ്യോഗികമായ അവസാനമായിരിക്കുമെന്ന് യു.​​​എ​​​സ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തു.

അതിനിടെ ഗൾഫ് മേഖലയിൽ ഇറാൻ വലിയ തോതിൽ ഭീഷണി ഉയർത്തുന്നുണ്ടെങ്കിലും സൗദി അറേബ്യ ഒരിക്കലും യുദ്ധം ആഗ്രഹിക്കുകയോ അതിന് ശ്രമിക്കുകയോ ചെയ്യില്ലെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ വ്യക്തമാക്കി. അതേസമയം, ഇറാൻ യുദ്ധം കൊതിക്കുകയാണെങ്കിൽ അതിശക്തമായി തിരിച്ചടിക്കുക തന്നെ ചെയ്യും. രാജ്യത്തിനെതിരായ ഏതൊരു വെല്ലുവിളികളെയും ചെറുക്കുന്നതിന് സൗദി അറേബ്യക്ക് ശേഷിയുണ്ടെന്നും അൽജുബൈർ പറഞ്ഞു.

കഴിഞ്ഞ ആഴ്ച സൗ​​​ദി​​​യു​​​ടെ എ​​​ണ്ണ​​​ക്ക​​​പ്പ​​​ലു​​​ക​​​ളു​​​ടെ നേ​​​ർ​​​ക്കും എ​​​ണ്ണ പ​​​ന്പിം​​​ഗ് സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ടെ നേ​​​ർ​​​ക്കും ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണ​​​മാ​​​ണു ഗ​​​ൾ​​​ഫി​​​ൽ സം​​​ഘ​​​ർ​​​ഷം വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത്. എ​​​ണ്ണ പമ്പിങ് സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ടെ​​​യും എ​​​ണ്ണ​​​ക്കു​​​ഴ​​​ലു​​​ക​​​ളു​​​ടെ​​​യും നേ​​​ർ​​​ക്കു ന​​​ട​​​ന്ന ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഇ​​​റാ​​​ന്‍റെ പി​​​ന്തു​​​ണ​​​യു​​​ള്ള യെ​​​മ​​​നി​​​ലെ ഹൗ​​​തി​​​ഷി​​​യാ വി​​​മ​​​ത​​​ർ ഏ​​​റ്റെ​​​ടു​​​ത്തി​​​രു​​​ന്നു. ഇ​​​റാ​​​നാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്ന് സൗ​​​ദി ആ​​​രോ​​​പി​​​ച്ചു. തുടർന്ന് അ​​​മേ​​​രി​​​ക്ക ഗ​​​ൾ​​​ഫി​​​ലേ​​​ക്ക് വി​​​മാ​​​ന​​​വാ​​​ഹി​​​നി​​​ക്ക​​​പ്പ​​​ലും യു​​​ദ്ധ​​​ക്ക​​​പ്പ​​​ലു​​​ക​​​ളും പേ​​​ട്രി​​​യ​​​ട്ട് മി​​​സൈ​​​ലു​​​ക​​​ളും ബി52 ​​​ബോം​​​ബ​​​റു​​​ക​​​ളും അ​​​യ​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ സൗദിയുടെ ആരോപണം ഇ​​​റാ​​​ൻ നിഷേധിക്കുകയാണ്.

ഗ​​​ൾ​​​ഫ് മേ​​​ഖ​​​ല​​​യി​​​ലെ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ അ​​​റ​​​ബി​​​ലീ​​​ഗ് നേ​​​താ​​​ക്ക​​​ളു​​​ടെ ഉ​​​ച്ച​​​കോ​​​ടി 30നു ​​​മ​​​ക്ക​​​യി​​​ൽ ചേ​​​രും. അ​​​ന്നു ത​​​ന്നെ ഗ​​​ൾ​​​ഫ് നേ​​​താ​​​ക്ക​​​ളു​​​ടെ മ​​റ്റൊ​​രു ഉ​​​ച്ച​​​കോ​​​ടി​​​യും ന​​​ട​​​ക്കും. ​​​സൗ​​​ദി​​​യി​​​ലെ സ​​​ൽ​​​മാ​​​ൻ രാ​​​ജാ​​​വാ​​​ണ് ര​​​ണ്ടു സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ളും വി​​​ളി​​​ച്ചു ചേ​​​ർ​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്.

Leave a Reply

avatar
  Subscribe  
Notify of