Fri. Mar 29th, 2024
ന്യൂ ഡൽഹി :

തി​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം പ​രി​ഗ​ണി​ക്കു​ന്ന സ​മി​തി അം​ഗം അ​ശോ​ക് ല​വാ​സ ക​മ്മീ​ഷ​ന്റെ യോ​ഗ​ങ്ങ​ളി​ൽ നി​ന്നും വി​ട്ടു​നി​ൽ​ക്കുന്നു. പെ​രു​മാ​റ്റ ച​ട്ട​ലം​ഘ​ന പ​രാ​തി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന ചീ​ഫ് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ സു​നി​ൽ അ​റോ​റ അ​ട​ങ്ങു​ന്ന മൂ​ന്ന് അം​ഗ സ​മി​തി​യി​ലെ അം​ഗ​മാ​ണ് ല​വാ​സ. തി​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ചു​വെ​ന്ന പ​രാ​തി​ക​ളി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ബി.​ജെ.​പി. അ​ധ്യ​ക്ഷ​ന്‍ അ​മി​ത്ഷാ​യ്ക്കും ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യ വി​ഷ​യ​ത്തി​ൽ പ്രതിഷേധിച്ചാണ് തീരുമാനം. തന്റെ വിയോജനക്കുറിപ്പ് രേഖപ്പെടുത്താതെ തുടർന്നുള്ള യോഗങ്ങളിൽ പങ്കെടുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അശോക് ലവാസ.

ന്യൂനപക്ഷങ്ങൾക്ക് ഭൂരിപക്ഷമുള്ള വയനാട് മണ്ഡലമാണ് രാഹുൽ ഗാന്ധി മത്സരിക്കാൻ തെരഞ്ഞെടുത്തതെന്ന മോദിയുടെ പരാമർശത്തിലും, പുൽവാമയ്ക്ക് തിരിച്ചടി നൽകിയവർക്ക് വോട്ട് നൽകണമെന്ന പ്രസ്താവനയിലുമാണ് ലവാസ വിയോജിപ്പ് പ്രകടിപ്പിച്ചത്.

പെ​രു​മാ​റ്റ ച​ട്ട​ലം​ഘ​ന പ​രാ​തി​ക​ളി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യാ​ണ് മോ​ദി​ക്കും അ​മി​ത്ഷാ​യ്ക്കും ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യ​തെ​ന്നാ​ണ് ല​വാ​സ​യു​ടെ നി​ല​പാ​ട്. ക്ലീ​ൻ ചി​റ്റ് ന​ൽ​കി​ക്കൊ​ണ്ടു​ള്ള തിര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്റെ ഉ​ത്ത​ര​വി​ൽ ല​വാ​സ നേ​ര​ത്തേ വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ വി​യോ​ജി​പ്പ്‌ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടും അ​ന്തി​മ ഉ​ത്ത​ര​വി​ൽ അ​ത് ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ല​വാ​സ വ്യ​ക്ത​മാ​ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *