ന്യൂഡൽഹി:
പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായി ഉത്തരം പറയാതെ മോദി. ‘പാര്‍ട്ടി അധ്യക്ഷന്‍ സംസാരിക്കുമ്പോള്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി ഞാനിവിടെ കേട്ടിരിക്കും, അധ്യക്ഷനാണ് ഞങ്ങള്‍ക്ക് എല്ലാം’ എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് മോദി ചെയ്തത്. നിങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും മോദി ഉത്തരം പറയണമെന്ന് നിര്‍ബന്ധമില്ലെന്ന് അമിത് ഷായും പറഞ്ഞു.
എന്നാൽ നിശിതമായ പരിഹാസത്തോടെയാണ് ഈ വിഷയത്തിൽ രാഹുൽ ഗാന്ധി പ്രതികരിച്ചത്. വാർത്താസമ്മേളനം മികച്ചതായിരുന്നെന്നും അടുത്ത തവണ അമിത് ഷാ മോദിയെ ഉത്തരങ്ങൾ നൽകാൻ അനുവദിക്കുമെന്നാണു കരുതുന്നതെന്നും രാഹുൽ ട്വീറ്റ് ചെയ്തു. മുഖം കാണിച്ചതുതന്നെ വലിയ കാര്യം എന്നും രാഹുൽ കൂട്ടി ചേർത്തു.
സോഷ്യൽ മീഡിയയിലും മോദിയുടെ വാർത്ത സമ്മേളനത്തിന് ട്രോളുകളുടെ പെരുമഴ ആയിരുന്നു. മോദി നനയാതെ കുളിച്ചു എന്ന രീതിയിൽ ആയിരുന്നു വിമർശനങ്ങൾ.