Sat. Apr 20th, 2024
ച​ണ്ഡീ​ഗ​ഡ്:

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ തി​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യു​ടെ വേ​ദി​ക്കു സ​മീ​പം പ​ക്കോ​ഡ വി​റ്റു പ്ര​തി​ഷേ​ധി​ച്ച 12 കോ​ള​ജ് വിദ്യാർത്ഥി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു​നീ​ക്കി. ച​ണ്ഡീ​ഗഡിലെ ബി.ജെ.പി സ്ഥാനാർത്ഥി കിരൺ ഖേറിന്റെ തിരഞ്ഞെടുപ്പ് റാലിയിൽ മോദി പങ്കെടുക്കുമ്പോൾ ആയിരുന്നു സംഭവം.

“എ​ഞ്ചി​നി​യ​ർ​മാ​ർ ഉ​ണ്ടാ​ക്കി​യ പ​ക്കോ​ഡ, ബി​.എ, എ​ൽ​.എ​ൽ​.ബി​ ക്കാ​രു​ണ്ടാ​ക്കി​യ പ​ക്കോ​ഡ വി​ല്‍​പ്പ​ന​യ്ക്ക്’ തുടങ്ങിയ പ്ലക്കാർഡുകളുമായി ബി​രു​ദം ന​ൽ​കു​മ്പോ​ൾ അ​ണി​യു​ന്ന വേ​ഷ​വി​ധാ​ന​ങ്ങ​ളോ​ടെ​യാ​ണ് വിദ്യാർത്ഥികൾ പ​ക്കോ​ഡ വി​റ്റ​ത്.

തൊ​ഴി​ലി​ല്ലാ​യ്മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മോ​ദി ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തോ​ട് പ്ര​തി​ക​രി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം. “ഒ​രു വ്യ​ക്തി പ​ക്കോ​ഡ വി​ല്‍​ക്കു​ക​യാ​ണെ​ങ്കി​ല്‍ വൈ​കു​ന്നേ​ര​മാ​കു​മ്പോ​ഴേ​ക്കും 200 രൂ​പ ല​ഭി​ക്കും, അ​തി​നെ ഒ​രു ജോ​ലി​യാ​യി ക​ണ്ടു​കൂ​ടെ’എ​ന്നാ​യി​രു​ന്നു കഴിഞ്ഞ വർഷം ജനുവരിയിൽ ഒരു അഭിമുഖത്തിൽ മോ​ദി ചോ​ദി​ച്ച​ത്. മോ​ദി​യു​ടെ ഈ ​പ​രാ​മ​ര്‍​ശ​ത്തി​ന്‍റെ വീ​ഡി​യോ അ​ട​ക്കം പ്രദർശിപ്പിച്ചായിരുന്നു വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധം.

Leave a Reply

Your email address will not be published. Required fields are marked *