Mon. Nov 25th, 2024
തിരുവനന്തപുരം:

സി.പി.എം. മുന്‍ ജനറല്‍ സെക്രട്ടറിയുടെ രാഷ്ട്രീയ നിലപാടുകളെല്ലാം ബി.ജെ.പിക്ക് സഹായകരമാകുന്നതാണെന്ന് സി.എം.പി. ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍. സീതാറാം യെച്ചൂരി ഓഫീസ് സെക്രട്ടറിയെ പോലെ തന്നെ പെരുമാറാനാണ് പോകുന്നതെങ്കില്‍ രാജ്യത്ത് സി.പി.എം. ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.

ബംഗാളില്‍ കോണ്‍ഗ്രസ്സുമായി സഖ്യം നടക്കാതെ പോയത് കാരാട്ട് പക്ഷത്തിന്റെ പിടിവാശി കൊണ്ടാണ്. കാരണം കോണ്‍ഗ്രസുമായി ചേര്‍ന്ന് സി.പി.എം. മത്സരിച്ച് ഇവിടെ അവര്‍ക്ക് കുറച്ച് സീറ്റുകള്‍ ലഭിച്ചാല്‍, കേരളത്തില്‍ നിന്നുള്ള സീറ്റുകളും അടക്കം 15-16 സീറ്റുകള്‍ വരെ നേടാനാകും. തൂക്കുസഭ ഉണ്ടാവുകയും യെച്ചൂരിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മറ്റു പാര്‍ട്ടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്താല്‍ അത് കാരാട്ട് പക്ഷത്തിന് സഹിക്കാവുന്നതിലും അപ്പുറമാണെന്നും സി.പി. ജോണ്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *