26 C
Kochi
Wednesday, October 16, 2019

Daily Archives: 10th May 2019

ന്യൂഡൽഹി: അയോധ്യ തർക്കഭൂമി കേസിൽ, മദ്ധ്യസ്ഥ ചർച്ചകൾക്കായി നിയോഗിച്ച മൂന്നംഗ സമിതിയ്ക്ക്, സുപ്രീം കോടതി, ആഗസ്റ്റ് 15 വരെ സമയം നീട്ടി നൽകി.കാലാവധി നീട്ടിനൽകാൻ മൂന്നംഗ സമിതി ആവശ്യപ്പെട്ടതിനെത്തുടർന്നാണ്, ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായുള്ള അഞ്ചംഗ ബെഞ്ച്, റിപ്പോർട്ട് സമർപ്പിക്കാൻ മദ്ധ്യസ്ഥ സമിതിയ്ക്ക് ആഗസ്റ്റ് 15 വരെ സമയം നീട്ടി നൽകിയിരിക്കുന്നത്.മാര്‍ച്ച് മാസം എട്ടാം തീയതിയാണ് സുപ്രീംകോടതി മുൻ ജഡ്ജി ഫക്കീർ മുഹമ്മദ് ഇബ്രാഹിം ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ...
തിരുവനന്തപുരം: പോലീസ് പോസ്റ്റല്‍ വോട്ട് അട്ടിമറിയില്‍ പോലീസുകാരനെതിരെ നടപടി. ഐ.ആര്‍. ബറ്റാലിയനിലെ പോലീസുകാരനായ വൈശാഖിനെതിരെ ജനപ്രാതിനിധ്യ നിയമം 136 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇയാളെ സസ്‌പെന്‍ഡ് ചെയ്തു.ക്രൈംബ്രാഞ്ച് കേസെടുത്തതോടെയാണ് നടപടി. പോസ്റ്റല്‍ വോട്ട് അട്ടിമറിച്ചതില്‍ വൈശാഖിനുള്ള പങ്ക് കണ്ടെത്തിയിരുന്നു. തിരിമറിയിലെ പ്രധാന തെളിവായ വാട്‌സ്ആപ്പ് ഗ്രൂപ്പ് നശിപ്പിച്ചുവെന്നാണ് കണ്ടെത്തല്‍. 'ശ്രീപത്മനാഭ' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് ആണ് നശിപ്പിച്ചത്. ഈ ഗ്രൂപ്പിലാണ് പോസ്റ്റല്‍വോട്ട് ശേഖരിക്കാനുള്ള ശബ്ദരേഖ അയച്ചത്.
#ദിനസരികള്‍ 753വെട്ടുക മുറിയ്ക്കുക പങ്കുവെയ്ക്കുക രാജ്യം പട്ടണം, ജനപഥമൊക്കെയും കൊന്നും തിന്നും വാഴുക പുലികളായ് സിംഹങ്ങളായും, മര്‍ത്യരാവുക മാത്രം വയ്യ ജന്തുത ജയിക്കുന്നു –മര്‍ത്യതയ്ക്കുമുകളില്‍ ജന്തുതയുടെ വിജയം സുനിശ്ചിതപ്പെടുത്തുന്ന ഈ വരികള്‍ എഴുതിയത് ഒ എന്‍ വിയാണ്. 1986 ൽ സാമൂഹിക സാഹചര്യങ്ങളെ വിലയിരുത്തിക്കൊണ്ട് എഴുതപ്പെട്ട അശാന്തിപര്‍വം എന്ന കവിതയിലെ ഈ വരികള്‍ അതിലും തീക്ഷ്ണമായ സാഹചര്യങ്ങളെയാണ് ഇന്ന് അഭിമുഖീകരിക്കുന്നത്. മനുഷ്യന്‍ കൂടുതല്‍ കൂടുതല്‍ വന്യരായിക്കൊണ്ടിരിക്കുന്നു. ന്യായാസനങ്ങള്‍ മലിനപ്പെടലുകളുടെ പരമാവധിയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു. ഭാരതം എന്ന...
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം. ഗൂഢാലോചന നടത്തിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പത്തു ലക്ഷം വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താക്കിയതായും, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരെ ഉപയോഗിച്ചാണ് ക്രമക്കേട് നടത്തിയതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. ഓരോ തിരഞ്ഞെടുപ്പിലും ശരാശരി 12 ലക്ഷത്തിനു മുകളില്‍ പുതിയ വോട്ടര്‍മാര്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് 2019 ല്‍ എത്തുമ്പോൾ വര്‍ദ്ധിച്ചത് 1.32 ലക്ഷം വോട്ടര്‍മാര്‍ മാത്രം.10 ലക്ഷത്തോളം പേര്‍ പുതുതായ വോട്ടര്‍...
ന്യൂഡൽഹി:ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഇന്ന് കൊട്ടിക്കലാശം. വൈകിട്ട് അഞ്ച് മണിയോടെ പരസ്യ പ്രചാരണം അവസാനിക്കും. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് ഞായറാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ബീഹാര്‍, ഡല്‍ഹി, ഹരിയാന, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ്.ഡല്‍ഹിയിലെയും ഹരിയാനയിലെയും എല്ലാ മണ്ഡലങ്ങളിലും ഈ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കും.ഡല്‍ഹിയില്‍ ഏഴും ഹരിയാനയില്‍ 11 ഉം ലോക്‌സഭ മണ്ഡലങ്ങളാണുള്ളത്. ഡല്‍ഹിയില്‍ മുന്‍...
ഇംഗ്ലണ്ട്: ബ്രിട്ടീഷ് രാജകുടുംബത്തിൽ, മേഗനും ഹാരിയ്ക്കും ജനിച്ച കുഞ്ഞിനെ അധിക്ഷേപിക്കുന്ന രീതിയിൽ ട്വിറ്ററിൽ ഒരു ഫോട്ടോ ഇട്ടതിന്, തങ്ങളുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒരാളെ ബി.ബി.സി പുറത്താക്കി.ഡാനി ബേക്കർ എന്നയാളെയാണ് ബി.ബി.സി. പുറത്താക്കിയത്. ദമ്പതികളുടെ കൈയും പിടിച്ചു നിൽക്കുന്ന ഒരു ചിമ്പാൻസിയുടെ ചിത്രത്തിനു കീഴിൽ 'രാജകുടുംബത്തിലെ കുഞ്ഞ് ആശുപത്രി വിടുന്നു'(Royal baby leaves hospital) എന്ന് അടിക്കുറിപ്പും കൊടുത്ത് ട്വിറ്ററിൽ പോസ്റ്റു ചെയ്തതിനാണ് ബേക്കറിനെതിരെ ബി.ബി.സി. നടപടി സ്വീകരിച്ചത്.  ഹാരിയും മേഗനും...
ന്യൂഡൽഹി: ആരും തന്നോട് ആവശ്യപ്പെട്ടിട്ടല്ല, താൻ അതു ചെയ്തതെന്ന്, തിരഞ്ഞെടുപ്പ് റാലിയ്ക്കിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കരണത്തടിച്ച ആൾ പറഞ്ഞു.കൈലാഷ് പാർക്കിൽ സ്പെയർ പാർട്ട്സ് ബിസിനസ് നടത്തുന്ന സുരേഷ് ചൌഹാനാണ്, കെജ്‌രിവാളിനെ, ആക്രമിച്ചത്.മോ​ത്തി​ബാ​ഗി​ൽ, കെജ്‌രിവാളിന്റെ റോ​ഡ് ഷോ​യ്ക്കി​ടെ, മെയ് 4 ന് ആ​യി​രു​ന്നു സം​ഭ​വം. തു​റ​ന്ന വാ​ഹ​ന​ത്തി​ൽ ചാ​ടി​ക്ക​യ​റി​യ യു​വാ​വ് കെജ്‌രിവാളിന്റെ മു​ഖ​ത്ത​ടി​ക്കു​ക​യാ​യി​രു​ന്നു.വടക്ക് കിഴക്കൻ ദില്ലി കേന്ദ്രീകരിച്ചായിരുന്നു അന്ന് കെജ്‍രിവാളിന്റെ പ്രചാരണപ്രവർത്തനങ്ങൾ. നോർത്ത് – ഈസ്റ്റ് ദില്ലിയിലെ ബി.ജെ.പി....