Mon. Dec 23rd, 2024
ഇംഗ്ലണ്ട്:

ബ്രിട്ടീഷ് രാജകുടുംബത്തിൽ, മേഗനും ഹാരിയ്ക്കും ജനിച്ച കുഞ്ഞിനെ അധിക്ഷേപിക്കുന്ന രീതിയിൽ ട്വിറ്ററിൽ ഒരു ഫോട്ടോ ഇട്ടതിന്, തങ്ങളുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒരാളെ ബി.ബി.സി പുറത്താക്കി.

ഡാനി ബേക്കർ എന്നയാളെയാണ് ബി.ബി.സി. പുറത്താക്കിയത്. ദമ്പതികളുടെ കൈയും പിടിച്ചു നിൽക്കുന്ന ഒരു ചിമ്പാൻസിയുടെ ചിത്രത്തിനു കീഴിൽ ‘രാജകുടുംബത്തിലെ കുഞ്ഞ് ആശുപത്രി വിടുന്നു'(Royal baby leaves hospital) എന്ന് അടിക്കുറിപ്പും കൊടുത്ത് ട്വിറ്ററിൽ പോസ്റ്റു ചെയ്തതിനാണ് ബേക്കറിനെതിരെ ബി.ബി.സി. നടപടി സ്വീകരിച്ചത്.

 

 

ഹാരിയും മേഗനും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ എടുത്ത് ഫോട്ടോയ്ക്കു പോസ് ചെയ്ത, ബുധനാഴ്ച തന്നെയാണ് ബേക്കറിന്റെ ട്വീറ്റും വന്നത്.

ട്വീറ്റ് മായ്ച്ചുകളഞ്ഞ് ഖേദം പ്രകടിപ്പിച്ചെങ്കിലും, ബേക്കറിനെ ബി.ബി.സി, വ്യാഴാഴ്ച രാവിലെ പുറത്താക്കി.

Leave a Reply

Your email address will not be published. Required fields are marked *