Fri. Mar 29th, 2024

തി​രു​വ​ന​ന്ത​പു​രം:

ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ് ശ്രീ​ധ​ര​ൻ പി​ള്ള​യ്ക്കു സാ​ഡി​സ്റ്റ് മ​നോ​ഭാ​വ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ര​ഹ​സ്യ​മാ​യി ക​ത്ത​യ​ച്ച് കേ​ര​ള​ത്തി​ന്‍റെ ദേ​ശീ​യ​പാ​ത വി​ക​സ​നം ത​ട​യാ​ൻ ശ്രീ​ധ​ര​ൻ പി​ള്ള ശ്ര​മി​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി ആ​രോ​പി​ച്ചു. ബി.​ജെ​.പി​ക്കും പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ ശ്രീ​ധ​ര​ൻ പി​ള്ള​യ്ക്കും എ​തി​രെ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ആ​ഞ്ഞ​ടി​ച്ച​ത്.

ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ല​പാ​ടു​ക​ൾ പു​റ​ത്തു​പ​റ​യാ​തെ ശ്രീ​ധ​ര​ൻ പി​ള്ള കേ​ന്ദ്ര​ത്തി​നു ര​ഹ​സ്യ​മാ​യി ക​ത്ത​യ്ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​നു സാ​ഡി​സ്റ്റ് മ​നോ​ഭാ​വ​മാ​ണ് ഉ​ള്ള​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.യാതൊരു കാരണവും പറയാതെയാണ് സംസ്ഥാനത്തെ ദേശീയ പാത വികസനത്തിൽ നിന്ന് ദേശീയ പാത അതോറിറ്റി പിൻമാറുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. സ്ഥലമേറ്റെടുപ്പ് അടക്കം നടപടികൾ ക്രിയാത്മകമായി മുന്നോട്ട് പോകുകയാണ്. ഇതിനിടയിലാണ് പദ്ധതി നിര്‍ത്തിവയ്കക്കാൻ തീരുമാനിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

തിര‍ഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണ് ദേശീയ പാത വികസന പദ്ധതി നിര്‍ത്തി വയ്ക്കാൻ തീരുമാനിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. രണ്ട് വര്‍ഷത്തേക്ക് തുടര്‍ നടപടികൾ നടത്താനാകാത്ത സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിക്കുകയാണ് ഉദ്ദേശ്യം. ഇടത് സര്‍ക്കാരിന്‍റെ കാലയളവിൽ ദേശീയ പാത വികസനം സാധ്യമല്ലാതാക്കുകയാണ് ഈ തീരുമാനത്തിന് പിന്നിലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു.

ദേ​ശീ​യ​പാ​ത സ്ഥ​ല​മേ​റ്റെ​ടു​പ്പ് നി​ർ​ത്തി​വ​യ്ക്കാ​ൻ കേ​ന്ദ്രം തീ​രു​മാ​നി​ച്ച​ത് ഒ​രു ച​ർ​ച്ച​യും ന​ട​ത്താ​തെ​യാ​യി​രു​ന്നു. കേ​ര​ള​ത്തി​ലെ വി​ക​സ​ന​ത്തെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണി​ത്. കേ​ര​ള​ത്തെ ത​ക​ർ​ക്കു​ന്ന സം​ഘ​ട​ന​യാ​ണ് സം​ഘ​പ​രി​വാ​ർ. ഇ​തു​വ​രെ കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഒ​രു സം​ഭാ​വ​ന​യും ന​ൽ​കാ​ത്ത സം​ഘ​ട​ന​യാ​ണി​തെ​ന്നും മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തെ ത​ട​യു​ന്ന​വ​രെ ജ​നം തി​രി​ച്ച​റി​യ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *